ഫാസിസ്റ്റ് വല്‍ക്കരണത്തിനെതിരേ മതേതര കക്ഷികള്‍ ഒന്നിക്കണം: സാദിഖലി ശിഹാബ് തങ്ങള്‍
എളേറ്റില്‍: സ്വസ്ഥമായ മരണം പോലും നിഷേധിക്കുന്ന തരത്തിലേക്കു ഫാസിസ്റ്റ്് ചെയ്തികള്‍ വളരുന്ന ഘട്ടത്തില്‍ രാജ്യത്തെ മതേതര കക്ഷികള്‍ ഒന്നിക്കണ്ടണമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു.
ചളിക്കോട് രണ്ടണ്ടാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി നിര്‍മിക്കുന്ന മില്ലത്ത് മഹല്‍ ഓഫിസ് സമുച്ചയത്തിന്റെ നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ ശബ്ദമായി ലോകോത്തര വേദികളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ഇ. അഹമ്മദിനോട് കാണിച്ച ക്രൂരത രാജ്യത്തെ മതേതര സമൂഹം പൊറുക്കില്ലെന്നും തങ്ങള്‍ പറഞ്ഞു.
പരിപാടിയില്‍ സ്വാഗതസംഘം ചെയര്മാന് വി.കെ കുഞ്ഞായിന്‍കുട്ടി മാസ്റ്റര്‍ അധ്യക്ഷനായി. മുസ്ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷന്‍ സി. മോയിന്‍കുട്ടി മുഖ്യപ്രഭാഷണം നടത്തി. വി.എം ഉമര്‍ മാസ്റ്റര്‍, എം.എ റസാഖ് മാസ്റ്റര്‍, പി.ഡി അബ്ദുറഹിമാന് മാസ്റ്റര്‍, എന്‍.സി ഉസ്സയിന് മാസ്റ്റര്‍, ഡി.സി.സി ജന. സെക്രെട്ടറി സി.ടി ഭരതന് മാസ്റ്റര്‍, അഹമ്മദ്കുട്ടി ഉണ്ണികുളം, വി.കെ അബ്ദുറഹിമാന്, കെ.കെ അബ്ദുറഹിമാന് മാസ്റ്റര്‍, പി.പി മുഹമ്മദ് ഹാജി, എം.പി ഉസ്സയിന് മാസ്റ്റര്‍, എം.കെ.സി അബ്ദുറഹിമാന്, ടി.കെ ആലി മാസ്റ്റര്‍, കെ.കെ നാസര്‍, കെ. അബ്ദുറഹിമാന് ഹാജി, വി.കെ.സി കോയാമുട്ടി ഹാജി, കെ. അബൂബക്കര്‍ മാസ്റ്റര്‍ സംസാരിച്ചു.
ജന. കണ്‍വീനര്‍ മുജീബ് ചളിക്കോട് സ്വാഗതവും കെ.കെ സലാം മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."