പെന്‍സില്‍ കൊണ്ട് പെണ്‍രൂപം തീര്‍ത്ത് ഹര്‍ഷ പുതുശ്ശേരി
ഇയ്യാട്: പെന്സിലുകള് കൊണ്ട് പെണ്‍രൂപം സൃഷ്ടിച്ച് ഇന്ത്യാ ബുക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടാന്‍ ശ്രമിക്കുകയാണ് ബാലുശ്ശേരി, ഇയ്യാട് സ്വദേശി ഹര്‍ഷ പുതുശ്ശേരി. മൂന്നുദിവസം കൊണ്ട് 90 പെന്സിലുകള് ഉപയോഗിച്ചാണ് 195 സെന്റിമീറ്റര്‍ നീളവും ആറര സെന്റിമീറ്റര്‍ വീതിയുമുള്ള സ്ത്രീരൂപം സൃഷ്ടിച്ചത്.
കഴിഞ്ഞ മാസം ഇന്ത്യാ ബുക് ഓഫ് റെക്കോര്‍ഡിലേക്ക് അയച്ച ചിത്രത്തിന് ഇന്ത്യാ ബുക് ഓഫ് റെക്കോര്‍ഡില്‍ നിന്ന് അനുകൂല സന്ദേശമെത്തിയിരുന്നു.
2004ല്‍ ഗിന്നസ് ജേതാവ് വിശ്വരൂപ് റോയ് ചൗധരി തുടങ്ങിയതാണ് ഇന്ത്യാ ബുക് ഓഫ് റെക്കോര്‍ഡ്. വ്യത്യസ്ത മേഖലകളില്‍ അസാധാരണ കഴിവുകള്‍ തെളിയിക്കുന്നവരാണ് ഐ.ബി.ആറില്‍ ഇടം നേടാറുള്ളത്. കാന്‍വാസ് ക്ലോത്തില്‍ അക്രിലിക് പെയിന്റ് ഉപയോഗിച്ചു പശ്ചാത്തലം ഒരുക്കിയാണ് തിരുവനന്തപുരം ടെക്നോ പാര്‍ക്ക് ജീവനക്കാരിയായ ഹര്‍ഷ തന്റെ സൃഷ്ടി തയാറാക്കിയത്.
2016 ജൂലൈ മാസത്തില്‍ തിരുവനന്തപുരം ആര്‍ട്ട് ഗാലറിയില്‍ 'സ്പര്ക' എന്ന പേരില്‍ സോളോ എക്സിബിഷന് നടത്തിയിരുന്നു. കൊയിലാണ്ടി പൊലിസ് സ്റ്റേഷന് എസ്.ഐ പി.പി രാജന്- അനിതയുടെയും മകളാണ്. സഹോദരന് എന്‍ജിനിയറിങ് വിദ്യാര്‍ഥിയായ നിധിന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."