HOME
DETAILS
MAL
സ്കൂള്‍ ഭൂമിയില്‍ അനധികൃതമായി കരിങ്കല്‍ ഭിത്തി നിര്‍മിക്കുന്നത് തടഞ്ഞു
backup
February 15 2017 | 02:02 AM
കൊടുവള്ളി: കരുവന്പോയില് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഭൂമി കൈയേറി കരിങ്കല്‍ ഭിത്തി നിര്‍മിക്കാനുള്ള ശ്രമം നാട്ടുകാരും എസ്.ഡി.പി.ഐ പ്രവര്‍ത്തകരും ചേര്‍ന്നു തടഞ്ഞു. ഇന്നലെ രാവിലെ 11ഓടെയായിരുന്നു സംഭവം. 38 മീറ്ററോളം നീളം വരുന്ന കരിങ്കല്‍ ഭിത്തി സ്കൂള്‍ ഭൂമിയില്‍ നിര്‍മിക്കാനുള്ള സ്വകാര്യവ്യക്തിയുടെ ശ്രമമാണ് തടഞ്ഞത്. ഇതേത്തുടര്‍ന്ന് ഇരുവിഭാഗവും തമ്മില്‍ വാക്കേറ്റമുണ്ടണ്ടായി. സ്ഥലത്തെത്തിയ കൊടുവള്ളി പൊലിസ് ഇരുവിഭാഗങ്ങളുമായി ചര്‍ച്ച നടത്തി. കൊടുവള്ളി നഗരസഭാ അധികൃതരുടെ സാന്നിധ്യത്തില്‍ വില്ലേജ് രേഖകള്‍ പരിശോധിച്ചതില്‍ നിന്നും ഭിത്തി നിര്‍മാണം സ്കൂള്‍ ഭൂമിയിലാണെന്ന് കണ്ടെണ്ടത്തിയതിനെ തുടര്‍ന്ന് സര്‍വേ നടപടികള്‍ക്ക് ശേഷമേ പ്രവൃത്തി പുനരാരംഭിക്കാവൂ എന്ന് അധികൃതര്‍ നിര്‍ദേശിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."