ഇടത് സര്‍ക്കാരിന്റേത് പാഴ്‌വാക്കെന്ന് ജനം തിരിച്ചറിഞ്ഞു: എം.കെ മുനീര്‍
കൊടുവള്ളി/മുക്കം: വികസനത്തിന്റെ വാഗ്ദാനപ്പെരുമഴ ചൊരിഞ്ഞ് അധികാരത്തിലേറിയ ഇടതു സര്‍ക്കാരിന്റേത് പാഴ്‌വാക്കാണെന്ന് ജനം തിരിച്ചറിഞ്ഞതായി മുന്‍ മന്ത്രി ഡോ. എം.കെ മുനീര്‍ പറഞ്ഞു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരേ യു.ഡി.എഫ് നടത്തിയ മേഖലാ ജാഥക്ക് കൊടുവള്ളിയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദി വിദേശത്തു പോയി വരുമ്പോള്‍ ഇന്ധനവിലയാണ് വര്‍ധിപ്പിക്കുന്നതെങ്കില്‍ പിണറായി വിജയന്‍ തിരിച്ചു വരുമ്പോള്‍ അവശ്യസാധന വില വര്‍ധിക്കുന്നു. സംസ്ഥാനത്ത് ഇപ്പോള്‍ വില കുറഞ്ഞത് സി.പി.എമ്മിനു മാത്രമാണന്നും അദ്ദേഹം പറഞ്ഞു. എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്തു. മരിച്ചവരോടു പോലും അനാദരവ് കാണിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ സാധാരണക്കാരുടെ പ്രയാസങ്ങള്‍ മനസിലാക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. പി.കെ സുലൈമാന്‍ മാസ്റ്റര്‍ അധ്യക്ഷനായി.
കെ.പി കുഞ്ഞിക്കണ്ണന്‍, സി. മോയിന്‍ കുട്ടി, പാറക്കല്‍ അബ്ദുല്ല എം.എല്‍.എ, ടി.സിദ്ദീഖ്, സെബാസ്റ്റ്യന്‍, കെ.സി അബു, ഉമര്‍ പാണ്ടണ്ടികശാല, വി.എം ഉമര്‍ മാസ്റ്റര്‍, വി. കുഞ്ഞാലി, എം.എ റസാഖ് മാസ്റ്റര്‍, കെ.പി ബാബു, രാജന്‍, അഷ്‌റഫ് സംസാരിച്ചു. കെ.സി മാമു മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.
മുക്കത്തു നടന്ന സ്വീകരണ യോഗം എം.ഐ ഷാനവാസ് എം.പി ഉദ്ഘാടനം ചെയ്തു. കെ.വി അബ്ദുറഹിമാന്‍ അധ്യക്ഷനായി. കെ.പി കുഞ്ഞിക്കണ്ണന്‍, അഡ്വ. പി. ശങ്കരന്‍, സി. മോയിന്‍കുട്ടി, വി.എം ഉമര്‍ മാസ്റ്റര്‍, ടി. സിദ്ദീഖ്, വി. കുഞ്ഞാലി, കെ.സി അബു, ബാബു കെ. പൈക്കാട്ടില്‍, സി.കെ കാസിം, എന്‍. സുബ്രഹ്മണ്യന്‍, എം.എ റസാഖ് മാസ്റ്റര്‍, പി.ജി മുഹമ്മദ്, സി.ജെ ആന്റണി, എം.ടി അഷ്‌റഫ്, വി.ഡി ജോസഫ്, കെ.എം തോമസ്, ബെന്നി ജോസ്, കെ.പി ബാബു, ബി.പി റഷീദ്, വി.കെ ഹുസൈന്‍ കുട്ടി, എംടി സൈദ് ഫസല്‍, സലാം തേക്കുംകുറ്റി സംസാരിച്ചു.
പുവ്വാട്ടുപറമ്പില്‍ നല്‍കിയ സ്വീകരണം എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് മണ്ഡലം പ്രസിഡന്റ് പി. മൊയ്തീന്‍ മാസ്റ്റര്‍ അധ്യക്ഷനായി. സി. മോയിന്‍കുട്ടി, അഡ്വ. ടി. സിദ്ദീഖ്, കെ. ശങ്കരന്‍മാസ്റ്റര്‍, ജെ.ഡി.യു സംസ്ഥാന സെക്രട്ടറി വി. കുഞ്ഞാലി, മുസ്‌ലിം ലീഗ് പ്രസിഡന്റ് ഉമര്‍ പാണ്ടികശാല, ജന. സെക്രട്ടറി എന്‍.സി അബൂബക്കര്‍, ഖാലിദ് കിളിമുണ്ട, യു.സി രാമന്‍, കെ.സി അബു പ്രസംഗിച്ചു. യു.ഡി.എഫ് മണ്ഡലം ജന. കണ്‍വീനര്‍ കെ.എ ഖാദര്‍ മാസ്റ്റര്‍ സ്വാഗതവും കെ. മൂസ മൗലവി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."