അധ്യാപകരും നാട്ടുകാരും കൈകോര്‍ത്തു; വീട്ടിക്കുത്ത് ഗവ.സ്‌കൂളിന് പുതു ജീവന്‍
നിലമ്പൂര്‍: അവഗണനയേറ്റു കിടന്നിരുന്ന പൊതു വിദ്യാലയത്തിന്റെ നിലനില്‍പ്പിനായി നാട്ടുകാര്‍ ഒന്നിച്ചപ്പോള്‍ സ്‌കൂളിന് നേടാനായത് മികവുറ്റ വിദ്യാഭ്യാസവും സൗകര്യങ്ങളും. സ്‌കൂള്‍ പി.ടി.എ യും അധ്യാപകരും മറ്റു ഭാരവാഹികളും മുന്നിട്ടിറങ്ങി നാട്ടുകാരെയും കൂട്ടി സ്‌കൂളിന്റെ പ്രവര്‍ത്തന പരാധീനതകളെ പരിഹരിക്കാനിറങ്ങിയപ്പോള്‍ ഉണ്ടായത് വിസ്മയകരമായ മാറ്റമായിരുന്നു. 2015-16 വര്‍ഷത്തെ കുട്ടികളുടെ എണ്ണത്തിലെ കുറവ് സ്‌കൂളിന്റെ തന്നെ ഭാവിയെ ബാധിക്കുന്ന തരത്തിലായിരുന്നു. പരിസരങ്ങളില്‍ ഹൈടെക് ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ വന്നതോടെ ഈ സര്‍ക്കാര്‍ സ്‌കൂളിലേക്കുള്ള കുട്ടികളുടെ എണ്ണം വിരലിലെണ്ണാവുന്നതായിരുന്നു. ഇതിനു മാറ്റം വരുത്തണമെന്ന പി.ടി.എയുടെയും അധ്യാപകരുടെയും ദൃഢനിശ്ചയം അവഗണനയിലായിരുന്ന ഒരു സര്‍ക്കാര്‍ സ്‌കൂളിനെ മുന്നോട്ട് കുതിപ്പിക്കുകയായിരുന്നു.
സ്‌കൂളുമായി ബന്ധപ്പെടുന്നവരും സമീപവാസികളും പൂര്‍വ വിദ്യാര്‍ഥികളും കൂടിച്ചേരുന്നതിനായി രാത്രികാല പി.ടി.എ യോഗങ്ങള്‍ സ്‌കൂളില്‍ സംഘടിപ്പിച്ചു. ഇതിനു മുന്‍പായി തന്നെ വിവിധ ഗ്രൂപ്പുകളെ ഒന്നിപ്പിച്ച് സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും സ്‌കൂള്‍ കമ്മിറ്റികള്‍ മുന്‍കൈ എടുത്തിരുന്നു. ഇതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനഫലമായി വിദ്യാര്‍ഥികള്‍ പാഠ്യ പാഠ്യേതര മത്സരങ്ങളില്‍ ഉപജില്ലയിലെ പ്രതിഭകളായി മാറുകയും ചെയ്തു.
സ്‌കൂളും പരിസരവും സൗകര്യങ്ങളും വര്‍ധിപ്പിച്ച് ഹൈ ടെക് ആക്കി മാറ്റുന്നതിനുള്ള രൂപരേഖയുമായി രാത്രികാല പി.ടി.എ യോഗങ്ങളില്‍ തീരുമാനമെടുത്തപ്പോള്‍ പുതിയ കമ്പ്യൂട്ടറുകള്‍, പുതിയ അടുക്കള, ഭക്ഷണ മേശകള്‍, കുടിവെള്ള സൗകര്യങ്ങള്‍, പാര്‍ക്ക് നവീകരണം, റേഡിയോ നിലയം സൗണ്ട് സിസ്റ്റം, വിദ്യാര്‍ഥികള്‍ക്ക് ഇന്‍ഷുറന്‍സ് സൗകര്യം എന്നിവ സ്‌കൂളിലേക്ക് എത്തിക്കാനായി. ഇതോടൊപ്പം പഠന നിലവാരത്തിലെ മുന്നേറ്റവും പുതിയ അധ്യയന വര്‍ഷത്തെ പ്രവേശനത്തിന് കൂടുതല്‍ കുട്ടികളെ സ്‌കൂളിലേക്കാകര്‍ഷിക്കാനായി. നാലാം തരം കഴിഞ്ഞിറങ്ങിയ വിദ്യാര്‍ഥികള്‍ക്ക് മിനിമം ഗുണ നിലവാരം ഉറപ്പു വരുത്താനും പിന്നില്‍ പ്രവര്‍ത്തിച്ച കൂട്ടായ്മക്കായി.
കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ ക്രമാനുസൃതമായി കുറഞ്ഞ് ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണം 23ലെത്തിയിരുന്നു. 2016-17 ലേക്ക് തുടക്കത്തില്‍ തന്നെ ഇത് 42 കഴിഞ്ഞിരിക്കുന്നു. ഇതോടൊപ്പം 2,3,4 ക്ലാസുകളിലും കൂടുതല്‍ കുട്ടികള്‍ പ്രവേശനം നേടിയതോടെ നാലു കൂടുതല്‍ ഡിവിഷനുകള്‍ സ്‌കൂളില്‍ യാഥാര്‍ഥ്യമായി. കുറഞ്ഞ കാലത്തെ ഒത്തുചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ ഇത്രയും മാറ്റം വരുത്തിയത് തുടര്‍ന്നാല്‍ മാനവിക മൂല്യങ്ങളില്‍ അടിയുറച്ച ഗുണമേന്മയുള്ള ഒരു സമൂഹസൃഷ്ടിക്ക് സ്‌കൂള്‍ കാരണമാകുമെന്ന് അധ്യാപകരും ഭാരവാഹികളും ഉറച്ചു പറയുന്നു.
ഒരു സര്‍ക്കാര്‍ സ്‌കൂളിന്റെ നിലനില്‍പ്പില്‍ സമൂഹത്തിന്റെ ഇടപെടല്‍ എങ്ങിനെ ഗുണകരമാകുന്നുവെന്നതിന്റെ നേര്‍സാക്ഷിയായി മാറിയിരിക്കുകയാണ് നിലമ്പൂര്‍ വീട്ടിക്കുത്ത് ജി.എല്‍.പി.സ്‌കൂള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."