ശ്രീജിത്ത് വിജയന് കേസ്: വാര്‍ത്താ വിലക്കിന് ഹൈക്കോടതിയുടെ സ്റ്റേ
കൊച്ചി: എന്‍. വിജയന്‍പിള്ള എം.എല്‍.എയുടെ മകന് വി. ശ്രീജിത്തുമായി ബന്ധപ്പെട്ട് ദുബൈയില്‍ നിലവിലുള്ള കേസില്‍ മാധ്യമങ്ങളില്‍ ചര്‍ച്ചകളോ റിപ്പോര്‍ട്ടിങോ നടത്തരുതെന്ന് കോടതി ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ.
കീഴ്ക്കോടതിയുടെ വിധി ഭരണഘടനാ വിരുദ്ധമാണെന്നും നിയമപരമായി നിലനില്‍ക്കില്ലെന്നും വ്യക്തമാക്കിക്കൊണ്ടാണ് ജസ്റ്റീസ് കമാല്‍ പാഷ വിലക്ക് സ്റ്റേ ചെയ്തത്.
രാഖുല്‍ കൃഷ്ണ എന്ന വ്യക്തി തന്റെ പേര് ദുരുപയോഗം ചെയ്യുന്നുവെന്ന് കാണിച്ച് ശ്രീജിത്ത് സമര്‍പ്പിച്ച ഹരജിയിലാണ് കരുനാഗപ്പള്ളി സബ് കോടതി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.
ചവറ പൊലിസ് സ്റ്റേഷനിലെ കേസിനെ സംബന്ധിച്ചോ, മാവേലിക്കര ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലെ കേസിനെ സംബന്ധിച്ചോ അതുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങളെക്കുറിച്ചോ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ചര്‍ച്ചകളോ വാര്‍ത്തകളോ പാടില്ലെന്നാണ് ഉത്തരവില്‍ പറഞ്ഞിരുന്നത്.
ഇതുമായി ബന്ധപ്പെട്ട് ശ്രീജിത്തിനും രാഹുല്‍ കൃഷ്ണയ്ക്കും നോട്ടിസ് അയക്കാനും ജസ്്റ്റിസ് കമാല്‍ പാഷ ഉത്തരവിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."