HOME
DETAILS
MAL
യൂത്ത് കോണ്‍ഗ്രസ് സമരപ്പന്തലില്‍ ജിഷ്ണുവിന്റെ അമ്മാവനെത്തി
backup
February 15 2017 | 02:02 AM
വടകര: ആത്മഹത്യ ചെയ്ത പാമ്പാടി നെഹ്റു കോളജിലെ വിദ്യാര്‍ഥി ജിഷ്ണു പ്രണോയുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വടകരയില്‍ യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് പി.കെ രാഗേഷ് നടത്തിയ നിരാഹാര സമരപ്പന്തലില്‍ ജഷ്ണുവിന്റെ അമ്മാവനെത്തി. ഇന്നലെയാണ് ജിഷ്ണുവിന്റെ അമ്മാവന് മഹേഷ് സമര പന്തലിലെത്തിയത്.
യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന സമരത്തിന് മഹേഷ് കൃതഞ്ജത അറിയിച്ചു.
എംഎല്.എ മാരായ എം.കെ മുനീര്‍, പാറക്കല്‍ അബ്ദുല്ല, കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണന്, കെ.പി അനില്‍കുമാര്‍,എന്‍. സുബ്രഹ്മണ്യന്, എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ തുടങ്ങിയവരും ഇന്നലെ സമരപ്പന്തലിലെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."