HOME
DETAILS
MAL
അര റിയാലിനെ ചൊല്ലിയുള്ള തര്‍ക്കം; സഊദി ടെലികോം കമ്പനി ജീവനക്കാരനെ കുത്തിപ്പരിക്കേല്‍പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍
backup
February 06 2018 | 11:02 AM
ജിദ്ദ: അര റിയാലിനെ ചൊല്ലിയുള്ള തര്‍ക്കം മൂലം സഊദി ടെലികോം കമ്പനി ഓഫീസ് ജീവനക്കാരനെ കുത്തിപ്പരിക്കേല്പിക്കുന്നതിന് ശ്രമിച്ച സഊദി യുവാവിനെ പൊലിസ് അറസ്റ്റ് ചെയ്തു.
ഫോണ്‍ ബില്ല് അടയ്ക്കുന്നതിന് എസ്.ടി.സി ഓഫീസിലെത്തിയ സഊദി യുവാവ് ബില്‍ തുകയുടെ ഭാഗമായ അര റിയാല്‍ അടയ്ക്കുന്നതിന് വിസമ്മതിച്ചതാണ് തര്‍ക്കങ്ങള്‍ക്ക് കാരണം. ബില്‍ തുക പൂര്‍ണമായും അടയ്ക്കണമെന്ന് ജീവനക്കാരന് നിര്‍ബന്ധം പിടിച്ചു.
ഇതോടെ ഓഫീസില്‍ നിന്ന് പുറത്തിറങ്ങിയ മുപ്പതുകാരന് വൈകാതെ കത്തിയുമായി തിരിച്ചെത്തി ഉദ്യോഗസ്ഥനെ ആക്രമിക്കുന്നതിന് ശ്രമിക്കുകയായിരുന്നു. മറ്റുള്ളവര്‍ ചേര്‍ന്ന് യുവാവിനെ പിടിച്ചുവെച്ച് പൊലിസില്‍ അറിയിക്കുകയായിരുന്നു.
യുവാവിനെ അറസ്റ്റ് ചെയ്ത വിവരം പബ്ലിക് പ്രോസിക്യൂഷനെ അറിയിച്ചിട്ടുണ്ടെന്ന് അല്‍ജൗഫ് പൊലിസ് വക്താവ് ലെഫ്. കേണല്‍ യസീദ് അല്‍നോമസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."