എന്‍.ജി.ഒ അസോസിയേഷന് കലക്ടറേറ്റ് മാര്‍ച്ച് നടത്തി
കോഴിക്കോട്: സ്വജനപക്ഷപാതത്തിന്റെയും അഴിമതിയുടെയും പേരില്‍ മന്ത്രിസഭയിലെ രണ്ടാമനെ പുറത്താക്കേണ്ടിവന്ന ഭരണത്തില്‍ അഴിമതിയുടെ നിരക്ക് പൂജ്യമാണെന്നവകാശപ്പെടാന് മുഖ്യമന്ത്രി പിണറായി വിജയന് അര്‍ഹതയില്ലെന്ന് കേരള എന്‍.ജി.ഒ അസോസിയേഷന് സംസ്ഥാന സെക്രട്ടറി എ.എം ജാഫര്‍ഖാന്‍.
ജീവനക്കാരുടെ താല്പര്യങ്ങള്ക്ക് വിരുദ്ധമായി കേരള അഡ്മിനിസ്ട്രേറ്റിവ് സര്‍വിസും അഞ്ച് വകുപ്പുകള്‍ യോജിപ്പിച്ചുകൊണ്ട് എല്‍.എസ്.ജി.ഡി പൊതുസര്വിസും രൂപീകരിക്കുന്നതിന് മുന്‍പ് സര്‍വിസ് സംഘടനകളുമായി ചര്‍ച്ച നടത്താന്‍ പോലും തയാറാകാത്തത് തികച്ചും ധിക്കാരപരമായ നിലപാടാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജില്ലാ പ്രസിഡന്റ് എം.എ ഖാദര്‍ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.വി രാമദാസ്, എം. പ്രകാശന്, എം.ടി മധു, കെ. വിനോദ് കുമാര്‍, ഡി. രവി, ജില്ലാ സെക്രട്ടറി എന്‍.പി ബാലകൃഷ്ണന്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി. ഹരിദാസന്, ശശികുമാര്‍ കാവാട്ട്, വി.എം ചന്ദ്രന്, പി.പി അബ്ദുല്‍ ലത്തീഫ്, സി.കെ സതീശന്, പി. ബിന്ദു, ജില്ലാ ഭാരവാഹികളായ കെ. പ്രദീപന്, എം. ഷിബു, സിജു കെ. നായര്‍, കെ.കെ പ്രമോദ്കുമാര്‍, സി.കെ പ്രകാശന്, വി.പി രജീഷ് കുമാര്‍, എന്‍.ടി ജിതേഷ് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."