HOME
DETAILS
MAL
ലൈസന്‍സ് കിട്ടാത്ത ചൂടില്‍ യു.എ.ഇ ഗതാഗത വകുപ്പിനെ അവഹേളിച്ച് മെയിലയച്ചു; ഇന്ത്യക്കാരന് 87 ലക്ഷം രൂപ പിഴ
backup
February 06 2018 | 12:02 PM
ദുബായ്: ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാത്തതിന്റെ പ്രതിഷേധത്തില്‍ യു.എ.ഇ റോഡ് ഗതാഗത അതോറിറ്റി (ആര്.ടി.എ)ക്ക് അവഹേളനപരമായ മെയില്‍ അയച്ച ഇന്ത്യക്കാരന് 87 ലക്ഷം രൂപ പിഴയിട്ടു.
ഡ്രൈവിങ് ടെസ്റ്റില്‍ തുടരെത്തുടരെ പരാജയപ്പെടുത്തി പണമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നാരോപിച്ചായിരുന്നു ആര്.ടി.എയ്ക്ക് മെയില്‍ അയച്ചത്. ഇത് അതോറിറ്റിയെ അവഹേളിക്കുന്നതാണെന്ന കുറ്റം ചാര്‍ത്തിയാണ് 25കാരനായ ഇന്ത്യക്കാരന് (പേര് വ്യക്തമല്ല) പിഴയിട്ടത്.
കേസില്‍ ഉടന്‍ വിധി പറഞ്ഞ ദുബായ് കോടതി അദ്ദേഹത്തെ മൂന്നുമാസത്തെ ജയില്‍വാസത്തിനും ശിക്ഷിച്ചു. ഇതുകൂടാതെയാണ് അഞ്ചു ലക്ഷം ദിര്‍ഹം കൂടി പിഴയിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."