തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം: നാഗാലാന്‍ഡില്‍ പത്രിക നല്‍കിയത് വെറും 22 സ്ഥാനാര്‍ഥികള്‍
ഗുവാഹത്തി: ഈമാസം 27ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തതിനെത്തുടര്‍ന്ന് നാഗാലാന്‍ഡില്‍ സ്ഥാനാര്‍ഥികള്‍ പത്രിക നല്‍കുന്നതില്‍ വന്‍ കുറവ്. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി നാളെ അവസാനിക്കാനിരിക്കെയാണിത്.
നാഗാ വിഭാഗത്തിന്റെ പ്രശ്‌നം പരിഹരിക്കാതെ തെരഞ്ഞെടുപ്പിനില്ലെന്നാണ് സംസ്ഥാനത്ത് ക്യാംപയിന്‍ നടക്കുന്നത്. നാഗാലാന്‍ഡ് ട്രൈബല്‍ ഹോഹോസ്, സിവില്‍ ഓര്‍ഗനൈസേഷന്‍ എന്നീ സംഘടനകളുടെ സംയുക്ത സമിതിയാണ് സംസ്ഥാനത്തുടനീളം തെരഞ്ഞെടുപ്പ് ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
വ്യത്യസ്ത രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്നായി 22 പത്രികകളാണ് ഇതുവരെ എത്തിയതെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ അഭിജിത്ത് സിന്‍ഹ പറഞ്ഞു. ബുധനാഴ്ചയാണ് അവസാന തിയ്യതി. കൂടുതല്‍ പത്രികകള്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പറഞ്ഞു.
ബി.ജെ.പി അടക്കമുള്ള 11 രാഷ്ട്രീയ പാര്‍ട്ടികളാണ് പത്രിക നല്‍കേണ്ടെന്ന് തീരുമാനിച്ചത്. എന്നാല്‍, അവസാന നിമിഷം തീരുമാനത്തില്‍ നിന്നു പിന്മാറി മത്സരിക്കാന്‍ ബി.ജെ.പി തീരുമാനിക്കുകയും ചെയ്തു. ബി.ജെ.പിയില്‍ നിന്നുള്ളവരാണ് ഇപ്പോള്‍ പത്രിക നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."