HOME
DETAILS
MAL
ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പദ്ധതി ഉദ്ഘാടനം 17ന്
backup
February 15 2017 | 02:02 AM
കോഴിക്കോട്: ശാരീരികവും മാനസികവുമായി വെല്ലുവിളി നേരിടുന്നവരുടെ കുടുംബങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന സ്വാവലംബന്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഉദ്ഘാടനം 17നു നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റ് മിഡി ടൗണ്‍ കോഴിക്കോട്, കോഴിക്കോട് മലബാര്‍ ബധിര അസോസിയേഷന് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പദ്ധതിയുടെ ഭാഗമായി 100 കുടുംബങ്ങളുടെ പ്രീമീയം അടയ്ക്കും. 3500 രൂപ വരുന്ന പദ്ധതിയുടെ പത്തു ശതമാനം തുകയാണ് ഗുണഭോക്താവ് അടയ്ക്കേണ്ടത്. ഇതു റോട്ടറി ക്ലബ് വഹിക്കും. കോഴിക്കോട് പഴയ കോര്പറേഷന് ഓഫിസില്‍ വച്ച് രാവിലെ 10.30നു ഡോ. ജയപ്രകാശ് ഉപാദ്ധ്യായ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. കെ.എന്‍ ജയന്ത്, ആര്. ജയന്ത്കുമാര്‍, സുജിത് സുരേഷ്, സോമസുന്ദരന്‍, ബാലകൃഷ്ണന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."