HOME
DETAILS

മാലിദ്വീപ് പ്രതിസന്ധി: ഇന്ത്യ ഇടപെടണമെന്നാവശ്യപ്പെട്ട് മുന്‍ പ്രസിഡന്റ്

  
backup
February 06 2018 | 14:02 PM

maldives-crisis-and-ex-president-mohamed-nasheeds-sos-to-india

മാലി: അടിയന്തരാവസ്ഥ പ്രഖ്യാപിച്ച മാലിദ്വീപിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യ ഇടപെടണമെന്നാവശ്യപ്പെട്ട് നാടുകടത്തപ്പെട്ട മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ്. അടിയന്തരാവസ്ഥയെത്തുടര്‍ന്ന് ജയിലിലടക്കപ്പെട്ട പ്രതിപക്ഷ നേതാക്കളെ മോചിപ്പിക്കാന്‍ വേണ്ടി ഇന്ത്യ സൈന്യത്തെ അയയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മാലിദ്വീപിലെ പ്രശ്‌നം കരുതലോടെ നിരീക്ഷിച്ചുവരികയാണെന്നും അടിയന്തരാവസ്ഥ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ഇന്ത്യ പ്രതികരിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണം ഉണ്ടായിട്ടില്ല.

പ്രതിസന്ധിയുടെ തുടക്കം

ഒന്‍പത് പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ സര്‍ക്കാര്‍ ചുമത്തിയ തീവ്രവാദക്കുറ്റം സുപ്രിം കോടതി ഒഴിവാക്കിയതോടെയാണ് മാലിദ്വീപില്‍ പ്രശ്‌നം തുടങ്ങിയത്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റ് മുഹമ്മദ് നഷീദും കേസില്‍പ്പെട്ടിരുന്നു.

[caption id="attachment_484186" align="aligncenter" width="630"] പ്രസിഡന്‍റ് അബ്ദുല്ല യമീന്‍[/caption]

 

എന്നാല്‍ കോടതി വിധിക്കെതിരെ പ്രസിഡന്റ് അബ്ദുല്ല യമീന്‍ ശക്തമായി രംഗത്തുവന്നു. ഒന്‍പതു പേരെ ജയില്‍ മോചിപ്പിക്കാനും തന്റെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട 12 പാര്‍ലമെന്റംഗങ്ങളെ തിരിച്ചെടുക്കണമെന്നുമുള്ള വിധി അംഗീകരിക്കില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. കൂടാതെ, കോടതിയുടെ നിയന്ത്രണം ഏറ്റെടുക്കാനും ജഡ്ജിമാരെ അറസ്റ്റ് ചെയ്യാനും സൈന്യത്തോട് ഉത്തരവിടുകയും ചെയ്തു. പാര്‍ലമെന്റ് സൈന്യം പൂട്ടി സീല്‍ വയ്ക്കുകയും ചെയ്തു.

നടപടികള്‍ ഇംപീച്ച്‌മെന്റ് ഭയന്ന്

മുഹമ്മദ് നഷീദിനെ തോല്‍പ്പിച്ച് 2013 ലാണ് അബ്ദുല്ല യമീന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. പിന്നാലെ, പ്രതിപക്ഷത്തിലെ പ്രധാന നേതാക്കളെയെല്ലാം തീവ്രവാദ കുറ്റമടക്കം ചാര്‍ത്തി ജയിലിലാക്കി. തന്റെ പാര്‍ട്ടിയില്‍ വിമതസ്വരം ഉയര്‍ത്തിയ 12 പേരുടെ എം.പി സ്ഥാനം അയോഗ്യമാക്കുകയും ചെയ്തു. ഇവരെ തിരിച്ചെടുക്കണമെന്നുള്ള കോടതി വിധി വന്നതോടെ, പ്രതിപക്ഷത്തോടൊപ്പം ചേര്‍ന്ന് തന്നെ ഇംപീച്ച് ചെയ്യാന്‍ നീക്കമുണ്ടാകുമെന്ന സൂചന ലഭിച്ചതോടെയാണ് അബ്ദുല്ല യമീന്‍ കടുത്ത നടപടികളിലേക്കു നീങ്ങിയത്.

 

2008 മുതല്‍ 2013 വരെ പ്രസിഡന്റായിരുന്ന മുഹമ്മദ് നഷീദ് വീണ്ടും പ്രസിഡന്റാവാനുള്ള സാധ്യതയും കോടതിവിധി തുറന്നിട്ടു. 2015 ലാണ് നഷീദിനെതിരെ സര്‍ക്കാര്‍ തീവ്രവാദ കുറ്റം ചാര്‍ത്തുകയും 13 വര്‍ഷത്തെ ജയില്‍ വാസത്തിന് ശിക്ഷിക്കുകയും ചെയ്തത്. 2016 ജനുവരിയില്‍ ബ്രിട്ടണിലേക്ക് ചികിത്സയ്ക്ക് പോകാന്‍ അനുമതി ലഭിച്ച അദ്ദേഹം തിരിച്ചെത്തിയില്ല. അവിടുന്ന് ശ്രീലങ്കയിലേക്ക് നാടുകടക്കുകയാണ് ചെയ്തത്.

ഇപ്പോള്‍ സംഭവിക്കുന്നത്

15 ദിവസത്തെ അടിയന്തരാവസ്ഥയാണ് അബ്ദുല്ല യമീന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സുപ്രിം കോടതി ചീഫ് ജസ്റ്റിസ് അബ്ദുല്ല സഈദിനെയും മറ്റു ജഡ്ജിമാരെയും പൊലിസ് അറസ്റ്റ് ചെയ്തു.

പ്രതിപക്ഷത്തുള്ള മുന്‍ പ്രസിഡന്റ് മഅ്മൂന്‍ അബ്ദുല്‍ ഗയ്യൂമിനെയും അറസ്റ്റ് ചെയ്തു. വീട്ടിലെത്തിയാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

അടിയന്തരാവസ്ഥയുടെ ഭാഗമായാണ് ഇവരുടെ അറസ്റ്റ്. പൊതുസമ്മേളനമോ കൂടിച്ചേരലോ രാജ്യത്ത് സാധ്യമല്ല.


 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് മഴ തുടരുമെന്ന് മുന്നറിയിപ്പ്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സംരംഭകര്‍ക്കും ഗവേഷണങ്ങള്‍ക്കും നല്‍കിയ മികച്ച പിന്തുണ; പേറ്റന്റ്, ട്രേഡ് മാര്‍ക്ക്, ബൗദ്ധിക സ്വത്തവകാശം തുടങ്ങിയ മേഖലകളില്‍ വന്‍ വളര്‍ച്ച രേഖപ്പെടുത്തി ദുബൈ

uae
  •  a month ago
No Image

ആത്മകഥയുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകള്‍ വ്യാജം; ഡി.ജി.പിക്ക് പരാതി നല്‍കി ഇ.പി

Kerala
  •  a month ago
No Image

'രണ്ട് ഒപ്പും എന്റേത്, മുഖ്യമന്ത്രിക്ക് പരാതി കൊടുത്തത് ഞാന്‍ തന്നെ'; വിശദീകരണവുമായി ടി വി പ്രശാന്തന്‍

Kerala
  •  a month ago
No Image

ഫീസ് വര്‍ദ്ധന: കേരള -കാലിക്കറ്റ് സര്‍വ്വകലാശാല ക്യാമ്പസുകളില്‍ നാളെ കെ.എസ്.യു പഠിപ്പുമുടക്ക്

Kerala
  •  a month ago
No Image

യു.എസിനെ ഞെട്ടിച്ച് വീണ്ടും ഹൂതികള്‍; യെമന്‍ തീരത്ത് യുദ്ധക്കപ്പലുകള്‍ ലക്ഷ്യമിട്ട് ആക്രമണം

International
  •  a month ago
No Image

ട്രംപ് സര്‍ക്കാറിന്റെ DOGE നെ നയിക്കാന്‍ മസ്‌ക്, ഒപ്പം വിവേക് രാമസ്വാമിയും

International
  •  a month ago
No Image

' എല്ലാം മാധ്യമങ്ങളുടെ മാനസിക ഗൂഢാലോചന'; ഇ.പി ജയരാജനെ പിന്തുണച്ച് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

'വീടുകള്‍ തകര്‍ക്കരുത്, അനധികൃതമെങ്കില്‍ നോട്ടിസ് നല്‍കാം;  സര്‍ക്കാര്‍ കോടതി ചമയേണ്ട ആവശ്യമില്ല' ബുള്‍ഡോസര്‍ രാജില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി

National
  •  a month ago
No Image

പൊലിസിലെ ഉന്നത ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതി; കേസെടുക്കാനുള്ള ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  a month ago