HOME
DETAILS

തലസ്ഥാന ജില്ലയെ കാക്കാന്‍ സന്നദ്ധസേന വരുന്നു

  
backup
February 06 2018 | 19:02 PM

capital-district-save-team-coming

തിരുവനന്തപുരം: പൗരബോധമുള്ള തലമുറയെ വാര്‍ത്തെടുക്കുന്നതിനും, മാലിന്യ നിര്‍മാര്‍ജ്ജനത്തിനും ജൈവകൃഷിക്കും സൗരോര്‍ജ പദ്ധതികളുടെ വ്യാപനത്തിനും, മഴവെള്ള സംഭരണത്തിനും എല്ലാം നേതൃത്വം കൊടുക്കുന്ന ഒരു സന്നദ്ധ സേനയ്ക്ക് തിരുവനന്തപുരത്ത് രൂപം കൊടുക്കുന്നു.
നിത്യജീവിതത്തില്‍ ഹരിതചട്ടം പാലിക്കുമെന്ന പ്രതിജ്ഞ എടുത്ത് താല്‍പര്യമുള്ളവര്‍ക്ക് ഈ സന്നദ്ധസേനയില്‍ അംഗങ്ങളാകാമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തിരിച്ചറിയല്‍ കാര്‍ഡുകള്‍ സന്നദ്ധസേവകര്‍ക്ക് ജില്ലാ ഭരണകൂടം നല്‍കും.
വെബ് പോര്‍ട്ടല്‍ വഴി അംഗങ്ങളാകാന്‍ താല്‍പര്യമുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യമുണ്ടാകും.
നിലവില്‍ മാലിന്യകൂമ്പാരം നിറഞ്ഞ ഭാഗങ്ങള്‍ തിരഞ്ഞെടുത്ത് അവിടെ ശുചീകരിച്ച്, ചിത്രങ്ങളും മറ്റും വരച്ചും, പൂന്തോട്ടമുണ്ടാക്കിയും ഭംഗിയാക്കും. ആദ്യത്തെ മാസം ഇത്തരം അഞ്ച് കേന്ദ്രങ്ങള്‍ തിരഞ്ഞെടുത്തായിരിക്കും സൗന്ദര്യവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക.
മാലിന്യ നിക്ഷേപം തടയുന്നതിന് പ്രത്യേക സ്‌ക്വാഡിനെ നിയോഗിക്കും. പൊലിസുദ്യോഗസ്ഥരും വോളന്റിയേഴ്‌സും അടങ്ങുന്നതാകും ഈ സ്‌ക്വാഡ്. പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കരുത് എന്ന സന്ദേശം പ്രചരിപ്പിക്കാനും, പ്രാവര്‍ത്തികമാക്കാനും ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നു. സന്നദ്ധ സേനയുടെ രൂപീകരണം ഇന്ന് രാവിലെ പത്ത് മണിക്ക് കഴക്കൂട്ടം സ്‌പോര്‍ട്ട്‌സ് ഹബില്‍ നടക്കും.
സ്‌കൂളുകളിലും താമസകേന്ദ്രങ്ങളിലും ഹരിത ചട്ടം പാലിക്കുന്നതിനായി സന്നദ്ധസേന ബോധവല്‍ക്കരണ പ്രവര്‍ത്തനം നടത്തും.
ഇതിന്റെ പ്രവര്‍ത്തന പുരോഗതി സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് വിലയിരുത്തും.യുവതലമുറയെയും മുതിര്‍ന്ന പൗരന്മാരെയും വിദ്യാര്‍ഥികളെയും എല്ലാം ഏകോപിപ്പിച്ച് തിരുവനന്തപുരത്തെ മികച്ച ജനജീവിതം പ്രദാനം ചെയ്യുന്ന ഇടമാക്കാനാണ് ഈ സന്നദ്ധസേനയിലൂടെ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.
ഹരിതകേരളം, ജാഗ്രത എന്നീ സംസ്ഥാന സര്‍ക്കാര്‍ പദ്ധതികള്‍ക്ക് വലിയ ജനപിന്തുണയും പങ്കാളിത്തവും ഉറപ്പ് വരുത്താന്‍ ഈ സന്നദ്ധസേനാ രൂപീകരണത്തിലൂടെ സാധിക്കും.
ഉത്തരവാദിത്ത ബോധമുള്ള പൗരന്മാരായി ഓരോരുത്തരെയും മാറ്റാനുള്ള കര്‍മ പരിപാടിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
കാലാവസ്ഥാ വ്യതിയാനം പോലുള്ളവ മൂലമുണ്ടാകുന്ന ദുരന്തങ്ങളും, പകര്‍ച്ചവ്യാധികളും സൃഷ്ടിക്കുന്ന അപകടസാഹചര്യങ്ങളും നേരിടുന്നതിന് ഈ സന്നദ്ധസേനയുടെ പ്രവര്‍ത്തനം ഉപകരിക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ജില്ലാ കലക്ടര്‍ ഡോ. കെ. വാസുകിയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  42 minutes ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  an hour ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  an hour ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  2 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  2 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  2 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  2 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  2 hours ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  3 hours ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  4 hours ago