HOME
DETAILS

യതീംഖാന രജിസ്‌ട്രേഷന്‍: സര്‍ക്കാര്‍ നയം പുനഃപരിശോധിക്കുക; സമസ്ത കേരള ജംഇയ്യത്തുല്‍ ഖുതബ

  
backup
February 06 2018 | 19:02 PM

yatheemkhana-registration-decision-govt-recheck

തിരുവനന്തപുരം: ജുവൈനല്‍ ജസ്റ്റിസ് ആക്ടിന്റെ അടിസ്ഥാനത്തില്‍ യതീംഖാനകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന സര്‍ക്കാരിന്റെ ഉത്തരവ് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഖുതബ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി.
സമൂഹത്തിലെ നിര്‍ധനരും അനാഥകളുമായ ബാല്യങ്ങളെ കണ്ടെത്തി ആവശ്യമായ സംരക്ഷണവും വിദ്യാഭ്യാസവും നല്‍കി ഒരു സമൂഹത്തില്‍ ക്രിയാത്മകമായ സേവനം ചെയ്യുന്ന ഉദ്യോഗസ്ഥരും പൊതുപ്രവര്‍ത്തകരുമായി വളര്‍ത്തി എടുക്കുന്ന വിശയത്തില്‍ യതീംഖാനകള്‍ വഹിക്കുന്ന പങ്കും സ്വാധീനവും ചെറുതല്ല.
വര്‍ഗീയതയും പരമത വിദ്വെഷവും പ്രെച്ഛന്ദമായി പ്രെചരിപ്പിക്കുന്ന ദുശ്ശക്തികള്‍ക്കെതിരേ ഗവണ്മെന്റ് സംവിധാനങ്ങള്‍ വേണ്ടത്ര സജീവമല്ല പൊലിസ് സേനയില്‍ പോലും നിലനില്‍ക്കുന്ന ഇത്തരം പ്രവണതകളെ ആണ് സര്‍ക്കാരും പൊതു സമൂഹവും എതിര്‍ത്തു തോല്‍പ്പിക്കേണ്ടത്. ജുവൈനല്‍ ജസ്റ്റിസ് ആക്ടിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ യതീംഖാനകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന സര്‍ക്കാര്‍ ഉത്തരവ് യതീംഖാനകളുടെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നതിനാല്‍ അതിനെതിരേ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സുപ്രീം കോടതി ഫയല്‍ ചെയ്ത കേസിന്റെ വിജയത്തിന് സത്യവാങ്മൂലം സമര്‍പ്പിച്ചു യത്തീംഖാനകളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടു വരണമെന്ന് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
2018 ഫെബ്രുവരി 20ന് കോഴിക്കോട് വച്ച് നടക്കുന്ന മിഹ്‌റാബ് കേരള ഖുത്വബ സമ്മിറ്റ് വിജയിപ്പിക്കുവാനും ജംഇയ്യത്തുല്‍ ഖുത്വബ ജില്ലാ പ്രസിഡന്റ് സി.ബി യൂസുഫ് ഫൈസിയുടെ അധ്യക്ഷതയില്‍ കൂടിയ ജില്ലാ യോഗം തീരുമാനിച്ചു. ജംഇയ്യത്തുല്‍ ഉലമാ ജില്ലാ ജനറല്‍ സെക്രട്ടറി എ.എം നൗഷാദ് ബാഖവി ഉദ്ഘാടനം ചെയ്തു. സമസ്ത സ്റ്റേറ്റ് ഓര്‍ഗനൈസര്‍ ഷെരീഫ് ദാരിമി മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു.
ജംഇയ്യത്തുല്‍ ഉലമ ജില്ലാ പ്രസിഡന്റ് പനവൂര്‍ ഷാജഹാന്‍ ഷാജഹാന്‍ ദാരിമി ഹുസ്സൈന്‍ ദാരിമി പെരിങ്ങമ്മല കെ.എച് നസീര്‍ഖാന്‍ ഫൈസി, സിദ്ധിഖ് ഫൈസി എ.ആര്‍ ഷെറഫുദ്ദീന് സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്ടെ പരസ്യപ്രചാരണം അവസാന മണിക്കൂറില്‍; ആവേശത്തോടെ മുന്നണികള്‍

Kerala
  •  a month ago
No Image

വിവിധ ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു 

Kerala
  •  a month ago
No Image

'പിണറായിക്കും കെ.സുരേന്ദ്രനും ഒരേ ശബ്ദം'; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  a month ago
No Image

അദാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും രാഹുല്‍ 

National
  •  a month ago
No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  a month ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  a month ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a month ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  a month ago