ഗോത്രമഹാസഭ രണ്ടായി മുത്തങ്ങ ദിനാചരണവും ജോഗി അനുസ്മരണവും വെവ്വേറെ നടക്കും
സുല്‍ത്താന്‍ ബത്തേരി: ആദിവാസി ഗോത്രമഹാസഭയുടെ ബാനറില്‍ രണ്ടിടങ്ങളിലായി മുത്തങ്ങ ദിനാചരണവും ജോഗി അനുസ്മരണവും നടക്കും. ഗോത്രമഹാസഭയുടെ കോര്‍ഡിനേറ്ററായ എം ഗീതാനന്ദന്റെ നേതൃത്വത്തില്‍ ഈമാസം 18നാണ് ആദ്യ അനുസ്മരണം.
19ന് സംസ്ഥാന അധ്യക്ഷ സ.കെ ജാനുവിന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ രണ്ടാമത്തെ അനുസ്മരണവും നടക്കും. എം ഗീതാനന്ദന്റെ നേതൃത്വത്തില്‍ ആദിവാസി ഗോത്രമഹാസഭ രണ്ടാംഘട്ട ഭൂസമരത്തിനാണ് തയ്യാറെടുക്കുന്നത്. ജോഗി അനുസ്മരണത്തോട് അനുബന്ധിച്ച് 18ന് സമരപ്രഖ്യാപനം നടക്കുക.
സി.കെ ജാനുവിന്റെ ജോഗി അനുസ്മരണം സംഘപരിവാര്‍ സ്‌പോണ്‍സേര്‍ഡ് പ്രോഗ്രാമാണന്നും ഗീതാനന്ദന്‍ ആരോപിച്ചു. സംസ്ഥാനത്തെ എല്ലാവിഭാഗം ഭൂരഹിതരെയും ഉള്‍പ്പെടുത്തിയാണ് ഗീതാനന്ദന്റെ നേതൃത്വത്തില്‍ ആദിവാസിഗോത്രമഹാസഭ രണ്ടാം ഭൂപരിഷ്‌ക്കരണ സമരത്തിന് തയ്യാറെടുക്കുന്നത്. ഇതിനോട് അനുബന്ധിച്ച് കല്‍പ്പറ്റയില്‍ ഭൂസമര റാലിയും കലക്ടറേറ്റ് പടിക്കല്‍ മൂന്ന് മണിക്കൂര്‍ നില്‍പ്പ്‌സമരവും സംഘടിപ്പിക്കും.
മുത്തങ്ങയില്‍ നിന്നും കുടിയിറക്കപെട്ടവര്‍ക്ക് പട്ടയം നല്‍കുക, കുടിയിറക്കപ്പെട്ടവരുടെ രണ്ടാംഘട്ട ലിസ്റ്റിന് അംഗീകാരം നല്‍കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.
ബി.ജെ.പിയില്‍ നിന്നും ജാനു ആഗ്രഹിച്ച സ്ഥാനമാനങ്ങള്‍ ലഭിച്ചില്ലെന്നതാണ് അവരുടെ ചില പ്രസ്താവനക്ക് പിന്നില്‍, അതേസമയം സഘപരിവാര്‍ സംഘടനകളുടെ നിയന്ത്രണത്തിലാണ് ജാനു. ആവശ്യം വരുമ്പോള്‍ മത്രമാണ് ജാനു ഗോത്രമഹസഭയുടം പേരില്‍ രംഗത്ത് വരുന്നതെന്നും ഗീതാനന്ദന്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."