വൈദ്യുതി നിലച്ചു; ജില്ലാ ആശുപത്രിയില്‍ എക്സറേ മുടങ്ങി
മാനന്തവാടി:മുന്നറിയിപ്പില്ലാതെ ഇന്നലെ മാനന്തവാടിയില്‍ വൈദ്യുതി വിതരണം നിര്‍ത്തിയതിനെ തുടര്‍ന്ന് ജില്ല ആശുപത്രിയില്‍ എക്സറേ യൂനിറ്റിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടു. വൈദ്യുതി ലൈന്‍ കടന്നു പോകുന്ന ഭാഗങ്ങളിലെ മര ശിഖിരങ്ങള്‍ വെട്ടി മാറ്റാനും അറ്റകുറ്റപണികള്‍ നടത്താനുമാണ് രാവിലെ 8 മണിയോടെ ലൈനുകള്‍ ഓഫാക്കിയത്.
ജില്ലാ ആശുപത്രിയില്‍ വൈദ്യുതി തടസ്സം ഉണ്ടാകാതിരിക്കാന്‍ ഏതാനും വര്‍ഷം മുമ്പ് ജില്ല പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കണിയാരത്തെ സബ് സ്റ്റേഷനില്‍ നിന്ന് പ്രത്യേക ലൈന്‍ വലിച്ചിരുന്നു. അതു കൊണ്ടു തന്നെ നഗരത്തില്‍ എവിടെ വൈദ്യുതി തടസ്സം ഉണ്ടായാലും ജില്ല ആശുപത്രിയെ ബാധിച്ചിരുന്നില്ല. വൈദ്യുതി പോയാല്‍ തന്നെ പത്ത് മിനിറ്റിനകം പുന:സ്ഥാപിച്ചിരുന്നു.
എന്നാല്‍ ഇന്നലെ മൂന്നര മണിക്കൂറോളമാണ് ആശുപത്രിയില്‍ വൈദ്യുതി മുടങ്ങിയത്. ഇതു മൂലം നിരവധി രോഗികള്‍ എക്സറേ എടുക്കാന്‍ മണിക്കൂറുകളോളം കാത്തു നില്ക്കേണ്ടിവന്നു. മുന്‍ കാല ങ്ങളില്‍ ഇത്തരം സാഹചര്യങ്ങളില്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചിരുന്നു.
എന്നാല്‍ സി.ടി.സ്കാന്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ പുതിയ കെട്ടിടം നിര്‍മിച്ചതോടെ അവിടെ എക്സറേ യൂനിറ്റും സ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു.
എന്നാല്‍ താല്‍ക്കാലികമായി വൈദ്യുതി എത്തിക്കാന്‍ ജില്ലാ പഞ്ചായത്ത് അരലക്ഷം രൂപ നീക്കി വയ്ക്കുകയും ചെയ്തു. ഇതിനിടയിലാണ് എക്സറേ യൂനിറ്റ് നിലവില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടം പൊളിക്കാന്‍ തീരുമാനമായത്.
ഈ സാഹചര്യത്തിലാണ് ഇത്രയും തുക ഉപയോഗിച്ച് വൈദ്യുതി എത്തിക്കുന്നത് ഉപകാരപ്പെടാതെ പോകുമെന്ന ആശങ്ക അധികൃതരില്‍ ഉണ്ടായത്. ഈ ആശയകുഴപ്പമാണ് രോഗികള്‍ക്ക് വിനയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."