കെ.പി നൂറുദ്ദീന്റെ ഖബറടക്കം നടത്തി
കണ്ണൂര്‍: അന്തരിച്ച മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ.പി.നൂറുദ്ദീന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കി. ഇന്നലെ വൈകുന്നേരം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ അദ്ദേഹം വിവാഹിതനായി എത്തിയ പുതിയങ്ങാടി ഹൈദ്രോസ് പള്ളി ഖബര്‍സ്ഥാനിലാണു മൃതദേഹം ഖബറടക്കിയത്.
ഇന്നലെ രാവിലെ കോഴിക്കോട് നിന്നു വിലാപയാത്രയായി കണ്ണൂരിലെത്തിച്ച മൃതദേഹം മഹാത്മാമന്ദിരത്തിലും തുടര്‍ന്നു പയ്യന്നൂര്‍ ഗാന്ധിമൈതാനിയിലും പൊതുദര്‍ശനത്തിനുവച്ചു. തുടര്‍ന്നു പുതിയങ്ങാടിയിലെ തറവാട്ടു വീട്ടിലും പൊതുദര്‍ശനത്തിനുവച്ച ശേഷമാണു വൈകുന്നേരം അഞ്ചോടെ പുതിയങ്ങാടി ജുമാമസ്ജിദില്‍ ജനാസ നിസ്കാരത്തിനു ശേഷം ഖബറടക്കം നടത്തിയത്. മഹാത്മാ മന്ദിരത്തില്‍ മന്ത്രി കെ.കെ.ശൈലജ, എം.പിമാരായ കെ.സി.വേണുഗോപാല്‍, എം.കെ.രാഘവന്, പി.കെ.ശ്രീമതി, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന് തുടങ്ങിയവര്‍ അന്ത്യോപചാചമര്പ്പിച്ചു.
ഖബറടക്കത്തിനു ശേഷം പുതിയങ്ങാടിയില്‍ സര്‍വകക്ഷി അനുശോചന യോഗവും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."