ചേലുള്ള ചെറുപുഴ കുഞ്ഞാത്തുമ്മയിലെ കുട്ടികള്‍ പുഴയില്‍ ചെലവഴിച്ചത് 10 മണിക്കൂര്‍
അരീക്കോട്: അധ്യാപകരുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ ഇറങ്ങിയതോടെ ചെറുപുഴയുടെ കോലം മാറി. ചെറുപുഴയിലെ വെള്ളം തെളിഞ്ഞു. ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന നിര്‍മലം പദ്ധതിയുടെ ഭാഗമായി അരീക്കോട് കുഞ്ഞാത്തുമ്മ ബി.എഡ് കോളജിലെ 60 വിദ്യാര്‍ഥികളാണ് 'ചേലുള്ള ചെറുപുഴ' പരിപാടിയുമായി കഴിഞ്ഞ ദിവസം ചെറുപുഴ ശുചീകരിച്ചത്. രാവിലെ എട്ടിന് ഓടക്കയത്ത് നിന്ന് ആരംഭിച്ച ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വെറ്റിലപ്പാറയിലാണ് അവസാനിപ്പിച്ചത്.
ഇരുപത് അംഗങ്ങളുള്ള മൂന്ന് ടീമുകളായാണ് ചെറുപുഴയിലെ മാലിന്യങ്ങള്‍ വാരിക്കൂട്ടിയത്. പത്ത് മണിക്കൂര്‍ നീണ്ട സേവന പ്രവര്‍ത്തനത്തോടെ പുഴയില്‍ കുമിഞ്ഞ് കൂടി ജലം മലിനമാക്കുന്നതും പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതുമായ ടണ്‍ കണക്കിന് മാലിന്യങ്ങളാണ് വിദ്യാര്‍ഥികള്‍ ശേഖരിച്ചത്. ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോധവല്‍ക്കരണ സദസ്, തെരുവ് നാടകം, ചിത്ര രചന തുടങ്ങിയവയും സംഘടിപ്പിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ആര്‍.എച്ച് ശുഭ, സൈത് മുഹമ്മദ്, മുഹമ്മദ് ഷാഫി, രാജേഷ് മുക്കം, ശബീല്‍, വില്‍മ, സമീറ ചേന്ദമംഗല്ലൂര്‍, ശിംന മഞ്ചേരി, കെ.പി ശഫീഖ്, പി സഫീര്‍, ബാസില്‍ മിയാന്‍, ഭരത് ബാബു, ആതിര നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."