വന്യജീവി അക്രമങ്ങളില്‍ മരിക്കുന്നവര്‍ വര്‍ധിക്കുന്നതായി കണക്കുകള്‍
വാളയാര്‍: സംസ്ഥാനത്ത് മലയോര മേഖലകളുള്‍പ്പടെയുള്ള ജനവാസ മേഖലകളില്‍ വന്യജീവി ആക്രമണങ്ങള്‍ തുടുരുമ്പോഴും പ്രതിരോധ നടപടികള്‍ പ്രഹസനമാവുന്നത് മരണസംഖ്യ ഉയരാന്‍ കാരണമാവുന്നു.
വന്യജീവി ആക്രമണത്തില്‍ സംസ്ഥാനത്ത് പ്രതിവര്‍ഷം മരിക്കുന്നവരുടെ എണ്ണം ഏകദേശം അറുപതിലധികം വരുമെന്നാണ് കണക്കുകള്‍ പറയുന്നത്.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെപാലക്കാട് ജില്ലയില്‍ മാത്രം 54 പേരാണ് വന്യജീവികളുടെയാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതില്‍ കൂടുതലും മണ്ണാര്‍ക്കാട് ഡിവിഷനിലാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മലമ്പുഴ മേഖലയില്‍ മാത്രം രണ്ടു വര്‍ഷത്തിനിടെ മൂന്നു പേരുടെ ജീവനാണ് കാട്ടാന ആക്രമണത്തില്‍ പൊലിഞ്ഞത്.
മുന്‍വര്‍ഷങ്ങളില്‍ വയനാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വന്യജീവി ആക്രമണങ്ങളില്‍ ജീവനുകള്‍ നഷ്ടപ്പെട്ടിട്ടുള്ളതെങ്കില്‍ അടുത്ത കാലത്തായി പാലക്കാട് ജില്ലയിലും വന്യജീവി ആക്രമണങ്ങള്‍ വര്‍ധിച്ചിരിക്കുകയാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.
ഇതില്‍ കൂടുതലും ജനവാസമേഖലകളിലെ കാട്ടാനകളുടെ ആക്രമണത്തിലാണ് കൂടുതല്‍ പേരും കൊല്ലപ്പെട്ടിട്ടുള്ളത്. സംസ്ഥാനത്തെ റെയില്‍പാളങ്ങള്‍ സമീപത്തും താമസിക്കുന്നവര്‍ വളരെ ഭീതിയോടെയാണ് രാപ്പകലുകള്‍ തള്ളിനീക്കുന്നത്. ഇവിടങ്ങളിലെ യെല്ലാം വന്യജീവികളുടെ ശല്യം തടയാന്‍ സൗരോര്‍ജ വേലിയടക്കമുള്ള പ്രതിരോധ സംവിധാനങ്ങള്‍ പ്രഹസനമാവുകയാണ്. വനാതിര്‍ത്തികളിലെ സൗരോര്‍ജ വേലി, പ്രതിരോധ കിടങ്ങുകള്‍, മതിലുകള്‍ നിര്‍മിക്കുന്നതിനായി സര്‍ക്കാര്‍ തലത്തിലെടുക്കുന്ന നടപടികളെല്ലാം കടലാസിലൊതുങ്ങുകയാണ്.
വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവര്‍ക്ക് മൂന്നു മുതല്‍ 10 ലക്ഷം വരെ നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കുമെങ്കിലും ഇതിലെ കാലതാമസം മരിച്ചവരുടെ കുടുംബങ്ങളെ ദുരിതത്തിലാക്കുകയാണ്. പാമ്പുകടിയേല്‍ക്കുന്നവര്‍ക്ക് 75000 രൂപ വരെയും എസ്.സി എസ്.ടി. വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് ചെലവായ മുഴുവന്‍ നല്‍കുന്നുണ്ടെന്നാണ് പറയുന്നത്.
വന്യജീവി ആക്രമണത്തില്‍ മരിച്ചവരുടെ ഡെത്ത് സര്‍ട്ടിഫിക്കറ്റ് ഇവര്‍ എങ്ങിനെയാണ് മരിച്ചതെന്ന ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ അതാതുസ്ഥലത്തെ റേഞ്ച് ഓഫിസര്‍ക്കു സമര്‍പ്പിക്കുകയും ഇത് ജില്ലയിലെ ഡി.എഫ്.ഒക്ക് അവിടുന്നുള്ള സാക്ഷിപത്രം സര്‍ക്കാറിന് സമര്‍പ്പിക്കുന്നതോടെ ധനസഹായ ലഭ്യമാവും.
മുന്‍വര്‍ഷങ്ങളില്‍ അപേക്ഷ നല്‍കിയവരില്‍ 70 ശതമാനത്തോളം പേര്‍ക്കും ധനസഹായം നല്‍കിയിട്ടുണ്ട്. ജനവാസ മേഖലകളിലറങ്ങുന്ന ആനകളെ തുരത്താന്‍ റാപിഡ് റെസ്‌പോണ്‍സ് ടീമുകലുണ്ടെങ്കിലും ഇവരുടെ കൈയ്യിലുള്ള റബ്ബര്‍ ബുള്ളറ്റുകളുപയോഗിച്ച് വെടിവെക്കണമെങ്കില്‍ ആനയുടെ 20 മീറ്റര്‍ സമീപത്തെത്തണം. ഇത്രയും വിദഗ്ധരായ ടീമുകളില്ലാത്തത് പരിതാപകരം.
ആക്രമണകാരികളായ കൊമ്പന്മാരെ മയക്കവെടി വെച്ച് കോളര്‍ ഘടിപ്പിച്ച് കാട്ടിലേക്ക് വിടുകയും ഇവരുടെ സഞ്ചാരം നിരീക്ഷിച്ച് ജനങ്ങള്‍ക്ക് നടവഴി മുന്നറിയിപ്പ് നല്‍കണം. ഇതൊക്കെ സംസ്ഥാനത്തൊരിടത്തും നടപ്പിലാകുന്നില്ലെന്നാണ് ആരോപണങ്ങളുയരുന്നത്. എന്നാല്‍ കാട്ടാനകള്‍ നശിപ്പിച്ച കാര്‍ഷിക വിളകളുടെ നഷ്ടപരിഹാരം ഇപ്പോഴും പലര്‍ക്കും ലഭിച്ചിട്ടില്ലെന്നാണ് പരാതിയുയരുന്നത്.
വന്യജീവിയാക്രമണത്തെ തടയുന്നതിനായി സര്‍ക്കാര്‍ നിര്‍ദേശിച്ച നടപടികളെല്ലാം ഫലവത്താകാത്തതാണ് അടുത്തിടെയായി വന്യജീവിയാക്രമണം വര്‍ധിക്കാന്‍ കാരണമാവുന്നത്.
ആന, പുലി, കാട്ടുപന്നി എന്നിവയാണ് ജനവാസമേഖലകളിറങ്ങുന്നത് ആക്രമണം കൂടുതലും കാട്ടാനകള്‍ മൂലമാണുണ്ടാകുന്നത്.
വനത്തിലുള്ളിലെ അശാസ്ത്രിയ മാര്‍ഗങ്ങളും അരുവികളിലെ ജലദദൗര്‍ലഭ്യവും നായാട്ടു സംഘങ്ങളുടെ ശല്യവുമാണ് ആനകള്‍ ജനവാസമേഖലകളിലിറങ്ങാന്‍ കാരണമെന്നാണ് പഠനങ്ങള്‍ പറയുന്നത്. വേനല്‍ കനക്കുന്നതോടെ വനത്തിനകത്ത് കാട്ടുതീ പടരുന്നത് ആനകള്‍ നാട്ടിലേക്കിറങ്ങുന്നതിനു മറ്റൊരു കാരണമാവുമെന്നതിനാല്‍ കാട്ടുതീ തടയാന്‍ നടപടികള്‍ ഊര്‍ജിതമാക്കാന്‍ വനം വകുപ്പും ഭരണകൂടവും തയ്യാറാവണം.
വന്യജീവികളുടെ ആവാസവ്യവസ്ഥക്കനുസരിച്ചുള്ള ഭക്ഷണം വെള്ളം എന്നിവയെടുക്കുന്നത് വന്യജീവിയാക്രമണം കുറക്കാന്‍ കാരണമാവുമെന്ന് വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ദക്ഷിണേന്ത്യയിലെ പ്രൊജക്ട് ഓഫിസര്‍ എസ്. ഗുരുവായൂരപ്പന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."