HOME
DETAILS
MAL
വഴിയോര കച്ചവടക്കാരുടെ വാഹന ജാഥയ്ക്ക് സ്വീകരണം നല്കി
backup
February 15 2017 | 03:02 AM
നിലമ്പൂര്‍: തൊഴില്‍ സുരക്ഷ ഉറപ്പാക്കുക, ക്ഷേമനിധി ഏര്‍പ്പെടുത്തുക തുടങ്ങിയവ ആവശ്യങ്ങളുന്നയിച്ച് വഴിയോര കച്ചവട തൊഴിലാളി യൂനിയന്‍ (വി.കെ.ടി.യു) 22ന് നടത്തുന്ന സെക്രട്ടറിയേറ്റ് സത്യാഗ്രഹത്തിന്റെ മുന്നോടിയായി സംഘടിപ്പിച്ച വാഹന ജാഥയ്ക്ക് നിലമ്പൂരില്‍ സ്വീകരണം നല്കി.
ജാഥാ ക്യാപ്റ്റന്‍ സി.ഐ.ടി.യു ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം ബാപ്പുട്ടിയെ പ്രവര്‍ത്തകര്‍ ഹാരാര്‍പ്പണം നടത്തി. വി.കെ.ടി.യു സംസ്ഥാന കമ്മിറ്റിയംഗം കെ അക്ബര്‍ ഉദ്ഘാടനം ചെയ്തു. ഡി വെങ്കിടേഷന്, വി.പി അബ്ദുല്ല, പി.കെ അയ്യൂബ്, ടി.കെ ഗോപാലകൃഷ്ണന്, പി ശബരീഷന്‍, പ്രകാശന് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."