ഒപ്പത്തിനൊപ്പം പദ്ധതി നിര്‍ത്തി; പകരം പഠനവീട്
നിലമ്പൂര്‍: നഗരസഭയിലെ മുഴുവന്‍ കോളനികളിലെയും കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണം നല്‍കിയിരുന്ന ഒപ്പത്തിനൊപ്പം പദ്ധതി നിര്‍ത്തി. പകരം പഠനവീട് പദ്ധതിക്ക് നഗരസഭ രൂപം നല്കി. ഇതുപ്രകാരം കോളനികളില്‍ കുട്ടികള്‍ക്ക് വൈകിട്ട് 5.30 മുതല്‍ 7.30 വരെ ട്യൂഷന് നല്‍കും. ഇതിന് യോഗ്യരായ അധ്യാപകരെയും തെരഞ്ഞെടുക്കും.
ഇതോടൊപ്പം കുട്ടികള്‍ക്ക് ലഘുഭക്ഷണവും നല്‍കും. ആര്യാടന്‍ഷൗക്കത്ത് നഗരസഭാ ചെയര്‍മാനായിരിക്കെയാണ് ഒപ്പത്തിനൊപ്പം പദ്ധതി നടപ്പാക്കിയിരുന്നത്. ഒപ്പത്തിനൊപ്പം പദ്ധതിയില്‍ കുട്ടികള്‍ക്ക് പ്രാതലായിരുന്നു നല്‍കിയിരുന്നത്. ഇത്തരം പദ്ധതികള്‍ക്ക് ആറു മാസത്തേക്ക് മാത്രമേ ഓണറേറിയം നല്കാന് കഴിയൂ. എന്നാല്‍ ഒപ്പത്തിനൊപ്പം പദ്ധതി കഴിഞ്ഞ ഒന്‍പത് വര്‍ഷമായി തുടര്‍ന്നതിനാല്‍ ഓഡിറ്റ് ഒബ്ജക്ഷന് വരികയും ഫണ്ട് നിലക്കുകയും ചെയ്തതോടെയാണ് കോളനികളിലെ കുട്ടികളുടെ ആരോഗ്യ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമാക്കി നഗരസഭ പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.
അധ്യാപകര്‍ക്ക് മാര്‍ച്ച് മാസംവരെ തുടക്കമെന്ന നിലയില്‍ 2000 രൂപ വീതവും ഏപ്രില്‍ മുതല്‍ 4000 രൂപ വീതവും ഓണറേറിയം നല്‍കാനാണ് ലക്ഷ്യമിടുന്നതെന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ പത്മിനി ഗോപിനാഥ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."