HOME
DETAILS
MAL
അഭയകേസില്‍ പ്രതിയാക്കിയ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി
backup
February 06 2018 | 21:02 PM
കൊച്ചി: അഭയകേസില്‍ പ്രതിയാക്കിയ സി.ബി.ഐ കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് മുന്‍ എസ്.പി കെ.ടി മൈക്കിള്‍ ഹൈക്കോടതിയില്‍ ഹരജി നല്കി.
തെളിവ് നശിപ്പിച്ചെന്നാരോപിച്ച് തിരുവനന്തപുരം സി.ബി.ഐ കോടതി ജനുവരി 22ന് മൈക്കിളിനെ കേസില്‍ നാലാംപ്രതിയാക്കാന്‍ ഉത്തരവിട്ടിരുന്നു.
അഭയയുടെ വസ്ത്രങ്ങളും ഡയറിയും നശിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് മൈക്കിളിനെ പ്രതിയാക്കിയത്. ഈ സാഹചര്യത്തിലാണ് ഹരജി. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണ് സി.ബി.ഐ തന്നെ പ്രതിയാക്കിയതെന്നും മൈക്കിളിന്റെ ഹരജിയില്‍ പറയുന്നു. സി.ബി.ഐ അന്വേഷണം ഏറ്റെടുത്തപ്പോള്‍ കൈമാറിയ തെളിവുകള്‍ 1992 ജൂലായ് ആറിന് നശിപ്പിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നുവെന്നും ഹരജിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."