റസലിങ് ദേശീയ ചാംപ്യന്‍ഷിപ്പില്‍ വെള്ളിത്തിളക്കവുമായി റോസ് മരിയ
മങ്കട: ആന്ധ്രാപ്രദേശിലെ ചിറ്റൂരില്‍ നടന്ന സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ ദേശീയ റസലിങ് ചാംപ്യന്‍ഷിപ്പില്‍(70 കിലോ വിഭാഗം) വെള്ളി മെഡല്‍ കരസ്ഥമാക്കിയ റോസ് മരിയ പരിയാപുരം ഗ്രാമത്തിന്റെ അഭിമാനതാരമായി. ജൂണില്‍ തായ്ലന്റില് നടക്കുന്ന റസലിങ് ഏഷ്യന്‍ ചാംപ്യന്‍ഷിപ്പിനു മുന്നോടിയായുള്ള നാഷനല്‍ കോച്ചിങ് ക്യാംപിലേക്കും റോസ് മരിയ തെരഞ്ഞെടുക്കപ്പെട്ടു.
നെറ്റ് ബോളിലും മികവു തെളിയിച്ചിട്ടുളള മരിയ കഴിഞ്ഞ വര്‍ഷം നടന്ന ദേശീയ നെറ്റ് ബോള്‍ ചാംപ്യന്‍ഷിപ്പില്‍ കേരളത്തിനു വേണ്ടി കളിച്ചിരുന്നു. പരായാപുരം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പൂര്‍വവിദ്യാര്‍ഥിയാണ്. ഇപ്പോള്‍ ആറ്റിങ്ങല്‍ സെന്‍ട്രലൈസ്ഡ് സ്പോര്‍ട്സ് ഹോസ്റ്റലില്‍ താമസിച്ച് കായിക പരിശീലനം നേടുന്നു. ആറ്റിങ്ങല്‍ ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് പ്ലസ് വണ്‍ പഠനം. പരിയാപുരം സ്വദേശിയും മരിയന്‍ സ്പോര്‍ട്സ് അക്കാദമി സെക്രട്ടറിയുമായ പുതുപ്പറമ്പില്‍ സജിയുടെയും ബിന്ദുവിന്റെയും മകളാണ്. ഏക സഹോദരനും പരിയാപുരം സെന്റ് മേരീസ് സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയുമായ മിള്‍ട്ടന്‍ ജോസഫും ഈ വര്‍ഷം സംസ്ഥാന കായിക മേളയില്‍ ഷോട്ട് പുട്ടിലും സംസ്ഥാന നെറ്റ് ബോള്‍ ചാമ്പ്യന്‍ ഷിപ്പിലും മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ചു മത്സരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."