താവുള്ളിപ്പാലത്തില് തകര്‍ത്ത കൈവരികള്‍ പുന:സ്ഥാപിച്ചില്ല
പുലാമന്തോള്‍: താവുള്ളിപ്പാലത്തില് തകര്‍ത്ത കൈവരികള്‍ പുന:സ്ഥാപിച്ചില്ല. കൊളത്തൂര്‍-പുലാമന്തോള്‍ റൂട്ടിലെ താവുള്ളിപ്പാലത്തിന്റെ കൈവരികള്‍ കഴിഞ്ഞ മാസമാണ് വാഹനമിടിച്ച് തകര്‍ന്നത്.
കോഴിക്കോട് ഭാഗത്ത് നിന്ന് വരികയായിരുന്ന ബൊലേറൊ ജീപ്പ് നിയന്ത്രണം വിട്ട് പകുതിയോളം വരുന്ന കൈവരികള്‍ തകര്‍ത്ത ശേഷം പാലത്തിനു തൊട്ടുള്ള ഓടയിലേക്ക് മറിയുകയായിരുന്നു. വാഹനങ്ങള്‍ സ്ഥിരമായി തോട്ടിലേക്ക് മറിയാന്‍ തുടങ്ങിയതോടെയാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് താവുള്ളിപ്പാലത്തില് നടപ്പാതയും കൈവരിയും നിര്‍മിച്ചത്. എന്നാല്‍ തകര്‍ത്ത കൈവരികള്‍ പുനര്നിര്മിക്കാമെന്ന ഉറപ്പിന്മേലാണത്രെ സ്വകാര്യ വ്യക്തികളുടെ വാഹനം വിട്ടുനല്‍കിയത്. പുലാമന്തോള്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലേക്കും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള വിദ്യാര്‍ഥികളും മറ്റു യാത്രക്കാരും കാല്‍നടയായി സഞ്ചരിക്കുന്നത് ഇതിലൂടെയാണ്. എതിരേ വാഹനങ്ങള്‍ വരുന്നത് കണ്ടാല്‍ ഇവര്‍ക്ക് കയറി നില്‍ക്കേണ്ടത് കൈവരിയില്ലാത്ത നടപ്പാതയിലാണ്. അധികൃതര്‍ ഇടപെട്ട് എത്രയും വേഗം തകര്‍ത്ത കൈവരികള്‍ പുനസ്ഥാപിക്കാന്‍ നടപടിയെടുക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."