ദാറുല്‍ഹികം 21-ാം വാര്‍ഷികവും നാട്ടിക ഉസ്താദ് അനുസ്മരണവും ആരംഭിച്ചു
മേലാറ്റൂര്‍: ദാറുല്‍ ഹികം ഇസ്്ലാമിക് സെന്ററിന്റെ 21ാം വാര്‍ഷിക സ്ഥാപക നേതാവ് നാട്ടിക വി മൂസ മുസ്്ലിയാര്‍ 15ാം അനുസ്മരണ സംയുക്ത സമ്മേളനം മഞ്ഞളാംകുഴി അലി എം.എല്‍.എ നിര്‍വഹിച്ചു. പി കുഞ്ഞാണി മുസ്്ലിയാര്‍ അധ്യക്ഷനായി. എം.എം മുഹ്യുദ്ദീന്‍ മൗലവി ആലുവ, വി ബാപ്പു മുസ്ലിയാര് സംസാരിച്ചു. ഉച്ചക്ക് രണ്ടിന് നടക്കുന്ന മഹല്ല് നേതൃസംഗമം എന്‍ അബ്ദുല്ല ഫൈസി വെട്ടത്തൂര്‍ ഉദ്ഘാടനം ചെയ്തു.
ട്യൂട്ടര്‍ ഉണ്ണീന്‍കുട്ടി മുസ്ലിയാര് അധ്യക്ഷനായ യോഗത്തില്‍ ഡോ. സാലിം ഫൈസി കൊളത്തൂര്‍ ക്ലാസെടുത്തു. എടയാറ്റൂരില്‍ അന്തിമവിശ്രമം കൊള്ളുന്ന സ്ഥാപക നേതാവ് നാട്ടിക ഉസ്താദിന്റെ ഖബര്സിയാറത്തിന്ന് സമസ്ത കേന്ദ്ര മുശാവറ അംഗം എം.എം ഉസ്താദ് നേതൃത്വം നല്കി.
മഞ്ഞളാംകുഴി അലി, പുത്തിനഴി മൊയ്തീന് ഫൈസി, പി.കെ അബൂബക്കര്‍ ഹാജി, മുഹമ്മദ്കുട്ടി ഫൈസി, ഉസ്മാന് അന്‍വരി, ഷൗക്കത്ത് ഫൈസി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."