ഇടതുമുന്നണി പ്രവേശനം: നിലപാട് കടുപ്പിച്ച് ഐ.എന്‍.എല്‍
കോഴിക്കോട്: ഇടതുമുന്നണി പ്രവേശനകാര്യത്തില്‍ നിലപാട് കടുപ്പിച്ച് ഐ.എന്‍.എല്‍. ഇക്കാര്യത്തില്‍ ഇനിയും കാത്തിരിക്കാനാകില്ലെന്നും കോഴിക്കോട്ട് ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ ആവശ്യമുയര്‍ന്നു.
മുന്നണി പ്രവേശനം വൈകുന്നതിനെതിരേ പാര്‍ട്ടി നേതൃത്വത്തിനെതിരേയും വിമര്‍ശനമുണ്ടായി. ഇനിയും ഇത്തരത്തില്‍ മുന്നോട്ട് പോകാനാകില്ലെന്നായിരുന്നു പൊതുവികാരം.
ഇടതുമുന്നണി പ്രവേശനകാര്യത്തില്‍ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലടക്കം നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കപ്പെടാത്തതിലാണ് ഐ.എന്‍.എല്ലിന്റെ അതൃപ്തി.
ജെ.ഡി.യുവിനെ മുന്നണിയില്‍ ഉള്‍പ്പെടുത്താനുള്ള ചര്‍ച്ചകള്‍ തുടക്കം കുറിച്ചപ്പോഴും ഐ.എന്‍.എല്ലിനെ പരിഗണിക്കപ്പെടാത്തതിലാണ് രോഷപ്രകടനം. ഇനി ഉറപ്പുകള്‍ വേണ്ടെന്നും മുന്നണിയുടെ ഭാഗമാകുകയാണ് പോംവഴിയെന്നും പാര്‍ട്ടിയില്‍ അഭിപ്രായമുയര്‍ന്നു. പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും മുന്നണി പ്രവേശനം വൈകുന്നത് നേതൃത്വത്തിന്റെ കഴിവുകേടാണെന്നും വിമര്‍ശനമുയര്‍ന്നു. 20 ലോക്സഭാ മണ്ഡലങ്ങളിലും പ്രവര്‍ത്തക കണ്‍വന്‍ഷനുകള്‍ വിളിച്ചു ചേര്‍ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."