അങ്ങാടിപ്പുറം ടൗണ്‍ സീബ്രാലൈനുകള്‍ മാഞ്ഞിട്ട് വര്‍ഷങ്ങള്‍
അങ്ങാടിപ്പുറം: ദേശീയപാതയില്‍ അങ്ങാടിപ്പുറം ടൗണ്‍, തളി ജങ്ഷന്‍ എന്നിവിടങ്ങളില്‍ സീബ്രാലൈനുകള്‍ മാഞ്ഞിട്ട് വര്‍ഷങ്ങളാകുന്നു. ദിനംപ്രതി നിരവധി കാല്‍നടയാത്രക്കാരും ആയിരക്കണക്കിന് വാഹനങ്ങളും കടന്നുപോകുന്ന ഈ പാതയില്‍ കാല്‍നട യാത്രക്കാര്‍ സീബ്രാലൈനും തപ്പി നടക്കേണ്ട സ്ഥിതിയാണ്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് പുതുക്കി പണിത് ടാര്‍ ചെയ്ത ശേഷം പിന്നീടിതുവരെ സീബ്രാലൈന്‍ തെളിഞ്ഞിട്ടില്ല. പഴയ സീബ്രാലൈന്‍ സ്ഥിതി ചെയ്തിരുന്ന പ്രദേശത്തിലൂടെ കാല്‍ നടയാത്രക്കാര്‍ റോഡ് മുറിച്ചു കടക്കുമ്പോള്‍ അമിത വേഗതയിലെത്തുന്ന വാഹനങ്ങള്‍ നിര്‍ത്താറുമില്ല. കാല്‍നട യാത്രക്കാര്‍ അപകടങ്ങളില്‍ തലനാരിഴക്ക് രക്ഷപ്പെടുന്നതും പതിവാണ്. നിയമ പാലകര്‍ കൈകാണിച്ച് വാഹനം നിര്‍ത്തിച്ച ശേഷം സംഭവത്തെ കുറിച്ച് വിവരിക്കുമ്പോള്‍സീബ്രാലൈനുകള്‍ കാണുന്നില്ലല്ലോ എന്ന മറുപടിയാണ് വാഹനയാത്രക്കാര്‍ നല്‍കുന്നത്.
സീബ്രാലൈനുകള്‍ തെളിയുന്നില്ലെങ്കിലും പൊതുജനങ്ങള്‍ ഇതുവഴി തന്നെയാ നടപ്പ്. അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ ഉത്സവം അടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ഈ ജങ്ഷനുകള്‍ താണ്ടി ക്ഷേത്രത്തിലേക്കെത്തിയിരുന്നത്. ഒരു മാസം മുമ്പ് ഇതേ ജങ്‌നിലാണ് ബൈക്ക് യാത്രികന്‍ കെ.എസ്.ആര്‍.ടി.സി ബസിലിടിച്ച് മരണപ്പട്ടിരുന്നു. അപകടമേഖലകളിലെ സുരക്ഷാ ക്രമീകരണങ്ങളൊരുക്കി സുരക്ഷ ഉറപ്പുവരുത്തേണ്ട അധികൃതര്‍ കണ്ടില്ലെന്ന മനോഭാവമാണെന്നും ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."