മഴ വന്നേ; കുടകളില്‍ കാലന് കുടയാണ് താരം
ചങ്ങരംകുളം: മഴക്കാലം ആരംഭിച്ചതോടെ കുടവിപണി സജീവമായി. വിവിധ തരത്തിലുള്ള കുടകള്‍, വിവിധ വര്‍ണത്തില്‍ വിലയില്‍ വ്യത്യസ്ഥത പുലര്‍ത്തിയാണ് ഒരോ വര്‍ഷക്കാലത്തും കുട വിപണി സജീവമാകുന്നത്.വന്‍ കമ്പനികളെ വെല്ലുന്ന ചെറുകിട കമ്പനികളും സജീവമായി ഇത്തവണ രംഗത്തുണ്ട്. മഴക്കാലം ലക്ഷ്യം വെച്ചു പൊതുനിരത്തുകളില്‍ പല തരത്തിലുള്ള കുടകള്‍ കാഴ്ചക്കാര്‍ക്കു കൗതുകം തന്നെയാണ്. ഹൈവേകള്‍ക്കു സമീപം ടൗണുകളിലും അനധികൃത കച്ചവടവുമുണ്ട്.
വന്‍ കമ്പനികളെ വെല്ലുന്ന കെട്ടിലും മട്ടിലുമാണ് ഇത്തവണ വഴിയോര കച്ചവടക്കാര്‍ രംഗത്തുള്ളത്. ഒരു കാലത്തു യുവതി-യുവാക്കള്‍ കൈയൊഴിഞ്ഞ കാലന് കുടക്കാണ് ഇപ്പോള്‍ മാര്‍ക്കറ്റില്‍ ഏറ്റവും കൂടുതല്‍ ചെലവാകുന്നത്. യുവാക്കള്‍ക്കിടയില്‍ കാലന് കുട ഫാഷനായി വന്നതോടെ കാലന് കുടക്കു കെട്ടിലും മട്ടിലും പുതുമ നല്‍കാനാണ് ഉത്പ്പാദകരുടെ ശ്രമം. ബ്രാന്‍ഡ് കുടകളൊഴികെ അധികവും ചൈന കുടകളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."