ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് കോഴിക്കോട്ട് പുനഃസ്ഥാപിക്കണം: എം.കെ രാഘവന്
ന്യൂഡല്‍ഹി: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റണ്‍വേ ബലപ്പെടുത്തുന്നതുള്‍പ്പെടെയുള്ള പ്രവൃത്തികള്‍ പൂര്‍ത്തിയായതിനാല്‍ താല്‍ക്കാലികമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് മാറ്റിയ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് കോഴിക്കോട്ട് തന്നെ പുന:സ്ഥാപിക്കണമെന്ന് എം.കെ രാഘവന് എം.പി.
2014 വരെ കേരളം, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നിന്നുള്ള ഹജ്ജ് യാത്രയുടെ എംബാര്‍ക്കേഷന്‍ കോഴിക്കോട് വിമാനത്താവളം വഴിയായിരുന്നു. റണ്‍വേയുടെ പ്രവൃത്തി ആരംഭിച്ചപ്പോള്‍ ഹജ്ജ് യാത്രയുടെ കേന്ദ്രം താല്‍ക്കാലികമായി കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു. വലിയ വിമാനങ്ങള്‍ക്ക് സര്‍വിസ് നടത്താന്‍ ഇപ്പോള്‍ കോഴിക്കോട് വിമാനത്താവളത്തിലെ റണ്‍വേ പര്യാപ്തമാണ്.
കേരളത്തിലെ ഹജ്ജ് തീര്‍ഥാടകരില്‍ 80 ശതമാനവും മലബാറില്‍ നിന്നുള്ളവരാണ്. ഇവരുടെ സൗകര്യം പരിഗണിച്ച് ഈ വര്‍ഷത്തെ ഹജ്ജ് സര്‍വിസ് കരിപ്പൂരില്‍ നിന്ന് നടത്താന്‍ നടപടി എടുക്കണമെന്നും എം.കെ രാഘവന് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."