തിരൂര്‍ ജില്ലാ ആശുപത്രിക്ക് കായകല്‍പ്പ് അവാര്‍ഡ്
തിരൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ഛ്ഭാരത് അഭിയാന്റെ ഭാഗമായി ദേശീയ ആരോഗ്യ ദൗത്യം മുഖേന നടപ്പാക്കുന്ന പൊതുജന ആരോഗ്യ സ്ഥാപനങ്ങള്‍ക്കായുള്ള 2016-17 വര്‍ഷത്തെ കായകല്‍പ്പ് അവാര്‍ഡ് തിരൂര്‍ ജില്ലാ ആശുപത്രിക്ക്. സംസ്ഥാനത്തെ മുഴുവന്‍ പൊതുആരോഗ്യ സ്ഥാപനങ്ങളും പങ്കെടുത്ത മത്സരത്തില്‍ മികച്ച ശുചിത്വ നിലവാരം പുലര്‍ത്തി ജില്ലയില്‍ ഒന്നാംസ്ഥാനവും സംസ്ഥാനതലത്തില്‍ മൂന്നാം സ്ഥാനവും തിരൂര്‍ ജില്ലാ ആശുപത്രി സ്വന്തമാക്കി.
ഇതിന്റെ ഭാഗമായി തിരൂര്‍ ജില്ലാ ആശുപത്രിയില്‍ കായകല്‍പ്പ് പക്ഷാചരണത്തിന്റെ സമാപന ചടങ്ങും റാലിയും നടത്തി. സമാപന സമ്മേളനം തിരൂര്‍ ആര്.ഡി.ഒ സുഭാഷ് ഉദ്ഘാടനം ചെയ്തു. ഡോ. പ്രശാന്ത് സ്വച്ഛതാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സൂപ്രണ്ട് ഡോ. വി. വിനോദ് സ്വാഗതം പറഞ്ഞു. തുടര്‍ന്ന് ആശുപത്രി ജീവനക്കാരും നഴ്സിങ് വിദ്യാര്‍ഥികളും ചേര്‍ന്ന് ലൗവ് ഹോസ്പിറ്റല്‍ ലൗ ക്ലീന്‍ലിനസ് എന്ന സന്ദേശവുമായി ഡോ. കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ ശുചിത്വ ബോധവല്‍ക്കരണ റാലി നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."