മലപ്പുറത്ത് ഒരു വര്‍ഷത്തിനിടെ 244 പോക്സോ കേസുകള്‍
മലപ്പുറം: ജില്ലയില്‍ കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത് 244 പോക്സോ കേസുകള്‍. പോക്സോ കേസുകളുടെ കാര്യത്തില്‍ സംസ്ഥാനത്ത് അഞ്ചാം സ്ഥാനത്താണ് ജില്ല. 2012ല്‍ പോക്സോ നിയമം നിലവില്‍വന്ന ശേഷം നിര്‍ഭയം പരാതികള്‍ രേഖപ്പെടുത്താമെന്ന സ്ഥിതിവിശേഷമുണ്ടായിട്ടുണ്ട്.
ലൈംഗിക ഉദ്ദേശത്തോടെയുള്ള സ്പര്‍ശനവും നോട്ടവുമെല്ലാം ലൈംഗികാതിക്രമത്തിന്റെ പരിധിയില്‍ വരും. പീഡനത്തിനിരയായ കുട്ടിക്കായി ആര്‍ക്കും പരാതി നല്‍കാമെന്നതു കേസുകള്‍ മറച്ചുവയ്ക്കാനുള്ള സാധ്യത ഇല്ലാതാക്കി. രക്ഷിതാവുതന്നെ പരാതിപ്പെടണമെന്ന അവസ്ഥയാണ് നേരത്തേ ഉണ്ടായിരുന്നത്. സംസ്ഥാനത്തു കഴിഞ്ഞ വര്‍ഷം 2,568 പോക്സോ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
അതേസമയം 2016നെ അപേക്ഷിച്ച് 2017ല്‍ 27 കേസുകളുടെ കുറവുണ്ടായിട്ടുണ്ട്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പോക്സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് തിരുവനന്തപുരത്താണ്. 362 കേസുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."