വരള്‍ച്ച രൂക്ഷം; ഒപ്പം വ്യാപക കൃഷിനാശവും
കൃഷിനാശത്തിന് നഷ്ടപരിഹാരം ലഭ്യമാകുന്നതിനുള്ള അപേക്ഷകള്‍ മാര്‍ച്ച് 31വരെ സ്വീകരിക്കും
മഞ്ചേരി: വരള്‍ച്ച ശക്തമായതിനെ തുടര്‍ന്നു ജില്ലയില്‍ വ്യാപക കൃഷിനാശം. മുന്‍പെങ്ങുമില്ലാത്ത വിധത്തിലാണ് നെല്ലുള്‍പ്പെടെയുള്ള കൃഷികള്‍ കരിഞ്ഞുണങ്ങുന്നത്. നെല്‍കൃഷിയിലാണ് കൂടുതല്‍ നഷ്ടം കണക്കാക്കുന്നത്.
ജില്ലയിലെ 5,378 ഹെക്ടര്‍ കൃഷിയിലെ 2,241 ഹെക്ടര്‍ നെല്‍കൃഷിയും ശക്തമായ വെയിലില്‍ ഉണങ്ങിയിരിക്കുകയാണ്. 580 ഹെക്ടറില്‍ കൃഷിചെയ്ത കൈപ്പ, വെണ്ട, വഴുതന, മുളക്, മത്തന്‍ തുടങ്ങിയ വിവിധയിനം പച്ചക്കറികളില്‍ 217 ഹെക്ടററിലേതും നശിച്ചതായാണ് കൃഷിവകുപ്പിന്റെ കണക്കുകള്‍. 352 ഹെക്ടറിലെ തെങ്ങ്, 688 ഹെക്ടറിലെ കമുക്, 88 ഹെക്ടറിലെ വാഴ എന്നിവ ജില്ലയിലെ വിവിധയിടങ്ങളിലായി നശിച്ചു.
ഏറ്റവും കനത്ത കൃഷിനാശമാണ് ഇത്തവണയെന്നാണ് വിലയിരുത്തല്‍. നേരത്തേ 2013ലായിരുന്നു കൂടുതല്‍ കൃഷി നാശമുണ്ടായത്. അതേസമയം, കര്‍ഷക മനസുകള്‍ക്ക് ആശ്വാസമെന്നോണം നഷ്ടപരിഹാരത്തുകയായി ഒന്നര കോടിയുടെ കേന്ദ്ര ഫണ്ട് അനുവദിച്ചിട്ടുണ്ട്. ഇതിന്റെ വിതരണത്തിനുള്ള നടപടികള്‍ പുരോഗമിക്കുകയാണന്നു വകുപ്പ് അധികൃതര്‍ പറഞ്ഞു. മാര്‍ച്ച് 31വരെയാണ് കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം ലഭ്യമാകുന്നതിനുള്ള അപേക്ഷകള്‍ സ്വീകരിക്കുക.
കാലവര്‍ഷവും തുലാവര്‍ഷവും ഗണ്യമായി കുറഞ്ഞതാണ് ജില്ല കൊടുംവരള്‍ച്ചയുടെ പിടിയിലാകാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. വരള്‍ച്ച രൂക്ഷമായതു റബര്‍ അടക്കമുള്ളവയെയും പ്രതികൂലമായി ബാധിച്ചുതുടങ്ങി. ടാപ്പിങ് തൊഴിലാളികളും കടുത്ത പ്രതിസന്ധി നേരിടുകയാണ്. കാലവര്‍ഷവും തുലാവര്‍ഷവും പ്രതീക്ഷകള്‍ തെറ്റിച്ചതിനാല്‍ കുടിവെള്ളംപോലും ലഭ്യമാകാത്ത സ്ഥിതിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."