യു.ഡി.എഫ് മേഖലാജാഥ ഇന്ന് ജില്ലയില്‍; ആദ്യ സ്വീകരണം ചേളാരിയില്‍
മലപ്പുറം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങള്‍ക്കെതിരേ യു.ഡി.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഡോ. എം.കെ മുനീര്‍ എം.എല്‍.എ നയിക്കുന്ന കോഴിക്കോട് മേഖലാ ജാഥ ഇന്നു ജില്ലയില്‍ പ്രവേശിക്കും.
രാവിലെ എട്ടിനു ജില്ലാ അതിര്‍ത്തിയായ ഇടിമുഴക്കലില്‍നിന്നു ജാഥയെ സ്വീകരണ കേന്ദ്രമായ ചേളാരിയിലേക്കു ജില്ലാ യു.ഡി.എഫ് നേതാക്കളുടെ നേതൃത്വത്തില്‍ ആനയിക്കും. 11നു കൊണ്ടോട്ടിയിലും വൈകിട്ട് മൂന്നിന് അരീക്കോട്, അഞ്ചിന് എടക്കര എന്നിവിടങ്ങളിലും സ്വീകരണങ്ങള്‍ക്കു ശേഷം വൈകിട്ട് ഏഴിനു വണ്ടൂരില്‍ പൊതുസമ്മേളനത്തോടെ സമാപിക്കും.
നാളെ രാവിലെ ഒന്‍പതിനു മഞ്ചേരിയില്‍നിന്നു തുടങ്ങും. 10.30ന് മങ്കട, 12ന് പെരിന്തല്‍മണ്ണ, വൈകിട്ട് മൂന്നിനു മലപ്പുറം കലക്ടറേറ്റ് പരിസരം, അഞ്ചിനു വേങ്ങര എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം ഏഴിനു കോട്ടക്കലില്‍ സമാപിക്കും. വെള്ളിയാഴ്ച രാവിലെ ഒന്‍പതിനു പരപ്പനങ്ങാടിയില്‍നിന്ന് ആരംഭിക്കും. 2.30ന് താനൂര്‍, നാലിനു തിരൂര്‍, അഞ്ചിനു പൊന്നാനി എന്നിവിടങ്ങളില്‍ പര്യടനം നടത്തി ഏഴിന് എടപ്പാളില്‍ സമാപിച്ച് ശനിയാഴ്ച പാലക്കാട് ജില്ലയിലേക്കു പ്രവേശിക്കും.
വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, വി.എം സുധീരന്‍, രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, പി.കെ കുഞ്ഞാലിക്കുട്ടി, ആര്യാടന്‍ മുഹമ്മദ്, കെ.പി.എ മജീദ്, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, വി. കുഞ്ഞാലി, കൃഷ്ണന്‍ കോട്ടുമല, അബ്ദുസ്സമദ് സമദാനി, എ.പി അനില്‍കുമാര്‍, പി.ഡി കാര്‍ത്തികേയന്‍, ഷാനിമോള്‍ ഉസ്മാന്‍, പി.വി അബ്ദുല്‍വഹാബ് എം.പി പങ്കെടുക്കും.
ജാഥയുമായി ബന്ധപ്പെട്ട യു.ഡി.എഫ് യോഗം ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ഇ. മുഹമ്മദ്കുഞ്ഞി, അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, കൃഷ്ണന്‍ കോട്ടുമല, സബാഹ് പുല്‍പ്പറ്റ, വെന്നിയൂര്‍ മുഹമ്മദ്കുട്ടി, അലി പുല്ലിത്തൊടി, കെ.പി അബ്ദുല്‍മജീദ്, മുഹമ്മദലി മഞ്ഞക്കണ്ടന്‍, വി.എ കരീം പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."