ബന്ധുക്കള്‍ ഹൈക്കോടതിയിലേക്ക്
തലശ്ശേരി: രമ്യ വധക്കേസില്‍ പ്രൊസിക്യൂഷന് വേണ്ടി വിചാരണ കോടതിയില്‍ ഹാജരായിരുന്ന അഡ്വ.എം.ജെ ജോണ്സണ് തന്നെ വിചാരണ നടപടി പൂര്‍ത്തിയാവുന്നതു വരെ ഹാജരാകണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു. രമ്യ വധക്കേസില്‍ പ്രൊസിക്യൂഷന് വേണ്ടി ഹാജരായിരുന്ന അഡീഷണല്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ അഡ്വ.എം.ജെ ജോണ്‍സനെ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനെ തുടര്‍ന്ന് തല്‍സ്ഥാനത്ത് നിന്നു നീക്കിയിരുന്നു. കേസിന്റെ വിചാരണ നടപടികള്‍ പാതി വഴിയിലായ സമയത്താണ് പ്രൊസിക്യൂട്ടറെ മാറ്റിയിരുന്നത്. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമ കേസുകളില്‍ സ്പെഷല്‍ പ്രൊസിക്യൂട്ടറായ അഡ്വ.ജോണ്‍സണോട് മറ്റു കേസുകളില്‍ പ്രൊസിക്യൂഷന് വേണ്ടി ഹാജരാകരുതെന്നാവശ്യപ്പെട്ട് നിലവിലെ പബ്ലിക് പ്രൊസിക്യൂട്ടര്‍ അഡ്വ.ബി.പി ശശീന്ദ്രന് നോട്ടീസ് നല്‍കിയിരുന്നു. അഴീക്കോട്ടെ പാലോട്ട് വയല്‍ ഷമ്മികുമാര്‍(41), അമ്മ പത്മാവതി(70), സഹോദരന് ലതീഷ്കുമാര്‍(58) എന്നിവരാണ് കേസിലെ പ്രതികള്‍. കേസില്‍ 40 സാക്ഷികളെ വിസ്തരിച്ചു. 28 തൊണ്ടി മുതലുകള്‍ ഹാജരാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."