ശിങ്കാരിമേളം കൊട്ടിക്കയറി അരങ്ങേറ്റം ഗംഭീരമാക്കി കുരുന്നുകള്‍
പാനൂര്‍: ശിങ്കാരിമേളത്തില്‍ അരങ്ങേറ്റം കുറിച്ച് പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍. പാനൂരിനടുത്തുള്ള കൊളവല്ലൂര്‍ എല്‍.പി സ്‌കൂളിലെ 20 വിദ്യാര്‍ഥികളാണ് ശിങ്കാരിമേളത്തില്‍ പരിശീലനം പൂര്‍ത്തിയാക്കിയത്.ചെറുപറമ്പ് പുറ്റുവന്‍ കാവ് ഭഗവതി ക്ഷേത്രാങ്കണത്തില്‍ വിദ്യാര്‍ഥികളുടെ അരങ്ങേറ്റം നടന്നു. തൂണേരിയിലെ ഫല്‍ഗുണന്‍ ഗുരുക്കളുടെ ശിക്ഷണത്തിലാണ് കൊളവല്ലൂര്‍ എല്‍.പി സ്‌കൂളിലെ രണ്ട്, മൂന്ന് ക്ലാസിലെ വിദ്യാര്‍ഥികള്‍ ശിങ്കാരിമേളത്തില്‍ പരിശീലനം പൂര്‍ത്തീകരിച്ചത്. പഠനത്തെ ബാധിക്കാതെ സ്‌കൂള്‍ സമയം കഴിഞ്ഞുള്ള സമയത്തായിരുന്നു പരിശീലനം,ഏറെ താല്പര്യത്തോടെയാണ് വിദ്യാര്‍ഥികള്‍ തായമ്പകയില്‍ പരിശീലനം നേടിയത്. വിദ്യാര്‍ഥികളുടെ താല്പര്യവും രക്ഷിതാക്കളുടെ പിന്തുണയുമാണ് റിഥം ശിങ്കാരിമേളം കുട്ടികളുടെ ട്രൂപ്പ് വേഗത്തില്‍ യാഥാര്‍ത്യമാക്കാന്‍ വഴിവച്ചതെന്ന് അധ്യാപകര്‍ പറഞ്ഞു. വര്‍ത്തമാനകാലത്ത് ഇല്ലാതായികൊണ്ടിരിക്കുന്ന ചെണ്ടമേളത്തെ പുതുതലമുറക്ക് പരിചയപ്പെടുത്തുകയുമാണ് ഇതുവഴി സംഘാടകര്‍ ലക്ഷ്യമിടുന്നത്.പി.ടി.എ.പ്രസിഡന്റ് രാജീവന്‍ രയരോത്ത്, പ്രധാന അധ്യാപിക എന്‍.സുധ, വി. ലിജിലാല്‍, ടി.കെ.ജിബിന്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."