മെഡല്‍ നേടിയവര്‍ക്ക് ഉജ്ജ്വല സ്വീകരണം
കൂത്തുപറമ്പ്: മുംബൈയില്‍ നടന്ന ഇന്റര്‍നാഷണല്‍ കുഡോ മത്സരത്തില്‍ ഇന്ത്യക്ക് വേണ്ടി വെള്ളി മെഡല്‍ നേടിയ കൂത്തുപറമ്പ് റാണിജയ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥി പി ശ്രീകിരണിന് സ്വീകരണം നല്കി. ഇന്നലെ രാവിലെ തിരിച്ചെത്തിയ ശ്രീകിരണിനെയും മല്‍സരത്തില്‍ പങ്കെടുത്ത മറ്റു വിദ്യാര്‍ഥികളെയും സ്കൂള്‍ പി.ടി.എയുടെ നേതൃത്വത്തില്‍ തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ നിന്നു സ്വീകരിച്ചാനയിച്ചു. റാണിജയ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലസ്ലിന്, പി.ടി.എ ഭാരവാഹി വി ലക്ഷ്മണന്, പരിശീലകനായ കേരള കുഡോ അസോസിയേഷന് സംസ്ഥാന സെക്രട്ടറി ജീവരാജ് മട്ടന്നൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിയാണ്. മലപ്പട്ടം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിനി കീര്‍ത്തന സഹോദരിയാണ്.തൈക്കോണ്ടോ മല്‍സരത്തിലും കൂഡോ മല്‍സരത്തിലും വിവിധ ടൂര്‍ണമെന്റിലും ശ്രീകിരണ്‍ മികച്ച വിജയം നേടിയിരുന്നു. മുംബൈയില്‍ നടന്ന അന്തര്‍ദേശീയ മല്‍സരത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് പത്തോളം വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. ഇതില്‍ എട്ടുപേരും കണ്ണൂര്‍ ജില്ലക്കാരാണ്. രണ്ട് വെള്ളി മെഡലും രണ്ട് വെങ്കല മെഡലും നേടി മികച്ച പ്രകടനമാണ് കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ നടത്തിയത്. 13 വയസ്സിന് താഴെയുള്ള വിഭാഗത്തില്‍ മാലൂരിനടുത്ത തോലമ്പ്ര യു.പി.സ്കൂള്‍ എഴാം ക്ലാസ് വിദ്യാര്‍ഥി ഗൗതം കൃഷ്ണയും വെള്ളി മെഡല്‍ നേടി. മട്ടന്നൂര്‍ ശങ്കര വിദ്യാപീഠം സ്കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ഥി സി.പി ദേവും ഇരിട്ടി കീഴൂരിലെ എസ്.ഡി.എ വിദ്യാര്‍ഥിനി ആത്മജയും വെങ്കല മെഡല്‍ നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."