ജേക്കബ് സുമയുടെ സ്റ്റേറ്റ് ഓഫ് നാഷന് പ്രസംഗം മാറ്റിവച്ചു
കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ പാര്‍ലമെന്റില്‍ പ്രസിഡന്റുമാര്‍ വര്‍ഷം തോറും നടത്തിവരുന്ന സ്റ്റേറ്റ് ഓഫ് നാഷന് പ്രസംഗം മാറ്റിവച്ചു. ജേക്കബ് സുമയുടെ രാജിക്കു സമ്മര്‍ദം ചെലുത്തുന്നതിന്റെ ഭാഗമായാണ് ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസ്(എ.എന്‍.സി) ഇത്തരമൊരു നടപടിയിലേക്കു നീങ്ങിയത്. പാര്‍ലമെന്റ് സ്പീക്കര്‍ ബലേകാ എന്ബെറ്റെ ആണ് പ്രസംഗം നീട്ടിവച്ച കാര്യം പ്രഖ്യാപിച്ചത്. എന്നാല്‍, പുതിയ തിയതി പ്രഖ്യാപിച്ചിട്ടുമില്ല.
പ്രസംഗം വ്യാഴാഴ്ച നടക്കുമെന്നായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. സുമയുടെ രാജികാര്യം ചര്‍ച്ച ചെയ്യാനായി ഇന്ന് എ.എന്‍.സിയുടെ ഉന്നതതല യോഗം ചേരുന്നുണ്ട്. അഴിമതിക്കേസില്‍ കുറ്റാരോപിതനായതോടെയാണ് 75കാരനായ ജേക്കബ് സുമയുടെ രാജി ആവശ്യപ്പെട്ട് പാര്‍ട്ടി നേതൃത്വം രംഗത്തെത്തിയത്. നിലവിലെ ഡെപ്യൂട്ടി പ്രസിഡന്റും പാര്‍ട്ടി അധ്യക്ഷനായി അടുത്തിടെ തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത സിറില്‍ രാമഫോസയെ പകരം പ്രസിഡന്റാക്കാനായിരുന്നു നീക്കം. എന്നാല്‍, ഇതിന് സുമ വഴങ്ങാത്തത് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."