HOME
DETAILS

പിലാത്തറ- പാപ്പിനിശ്ശേരി പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുന്നതിന് നടപടികള്‍ സ്വീകരിക്കണം

  
backup
February 15 2017 | 04:02 AM

%e0%b4%aa%e0%b4%bf%e0%b4%b2%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b1-%e0%b4%aa%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%b6%e0%b5%8d%e0%b4%b6%e0%b5%87%e0%b4%b0-3


പാപ്പിനിശ്ശേരി: പിലാത്തറ- പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡ് നിര്‍മ്മാണ പ്രവൃത്തിയുടെ പുരോഗതി വിലയിരുത്തുന്നതിനായി ലോക ബാങ്ക് അധികൃതര്‍ പിലാത്തറ മുതല്‍  പാപ്പിനിശ്ശേരി വരെയുള്ള ഭാഗങ്ങളില്‍  പരിശോധന  നടത്തി. പാപ്പിനിശ്ശേരി, താവം മേല്‍പ്പാലം പ്രവൃത്തികളില്‍ താവം പാലത്തിന്റെ ജോലികള്‍ ഇനിയും പൂര്‍ത്തിയായില്ല. ഇതിന്റെ ജോലികള്‍ പൂര്‍ ത്തിയാക്കുന്നതിന്  ഇനിയും മാസങ്ങളെടുക്കും. അതേ സമയം സര്‍ക്കാര്‍ അവസാനമായി അനുവദിച്ച 2017 മാര്‍ച്ച് 31 നുള്ളില്‍ ജോലികള്‍ ദ്രുതഗതിയില്‍ തീര്‍ക്കുന്നതിന് ആവശ്യമായ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് കെ.എസ്.ടി.പി ക്കും, കരാറുകാരായ ആര്‍.ഡി.എസിനും ലോക ബാങ്ക് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.
കാട്ടിലെപള്ളിക്ക് സമീപത്തുളള ഹിദായത്ത് സ്‌കൂളിലേക്കുള്ള  ഗേറ്റ് തടസ്സപ്പെടുന്നതിനാല്‍ സ്‌കൂളിലേക്കുള്ള വഴി തടസ്സപ്പെടാതെ ബദര്‍ മാര്‍ഗ്ഗം ഒരുക്കുന്നതിന് സംവിധാനമൊരുക്കുമെന്നും, പാപ്പിനിശ്ശേരി ഗവ.മാപ്പിള  സ്‌കൂളിന് തടസ്സമാകാത്ത രീതിയില്‍ ബസ് സ്റ്റോപ് അനുവദിക്കുന്നതിന് ശ്രമിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
 ലോക ബാങ്ക് കണ്‍സള്‍ട്ടിങ് വിഭാഗത്തിലെ ട്രാഫിക് എന്‍ജിനീയര്‍ സോണി,  റോഡ് സുരക്ഷ എന്‍ജിനീയര്‍ സതീഷ് , കെ.എസ്.ടി.പി ചീഫ് എന്‍ജിനീയര്‍ ജീവന്‍രാജ്, പ്രൊജക്ട് ഡയറക്ടര്‍ സതീശന്‍, എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ മുഹമ്മദ് ഇസ്ഹാഖ്, അസി. എന്‍ജിനീയര്‍ ദിവാകരന്‍, എ.ഇ മധു തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  a month ago
No Image

തൊഴില്‍, താമസ വിസനിയമ ലംഘനം;  ഒരാഴ്ചക്കിടെ നാടുകടത്തിയത് 350 വിദേശ തൊഴിലാളികളെ

oman
  •  a month ago
No Image

കരിപ്പൂരിൽ വ്യാജ ബോംബ് ഭീഷണി; സന്ദേശമയച്ച പാലക്കാട് സ്വദേശി പിടിയിൽ

latest
  •  a month ago
No Image

ദുബൈ ഗ്ലോബല്‍ വില്ലേജിലേക്കുള്ള നാല് പ്രത്യേക ബസ് റൂട്ടുകളില്‍ ആര്‍ടിഎ സര്‍വീസ് പുനരാരംഭിച്ചു

uae
  •  a month ago
No Image

എസി ബസ്‌ ബുക്ക് ചെയ്ത യാത്രക്കാർക്ക് വന്നത് നോണ്‍ എസി; കെഎസ്ആര്‍ടിസിക്ക് 55,000 രൂപ പിഴ

Kerala
  •  a month ago
No Image

പീഡന പരാതി; ബാലചന്ദ്രമേനോന് ഇടക്കാല മുൻകൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  a month ago