HOME
DETAILS
MAL
അസാന്‍ജെയുടെ അറസ്റ്റ് വാറന്റില്‍ മാറ്റമില്ല
backup
February 06 2018 | 21:02 PM
ലണ്ടന്‍: ബ്രിട്ടീഷ് അറസ്റ്റ് വാറന്റിനെതിരേ വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജെ സമര്‍പ്പിച്ച ഹരജി കോടതി തള്ളി. അസാന്‍ജെക്കെതിരായ അറസ്റ്റ് വാറന്റ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് ഹരജി പരിഗണിച്ച വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്ട്രേറ്റ് കോടതി പറഞ്ഞു.
അറസ്റ്റ് വാറന്റ് പിന്ലവിക്കണമെന്ന് ആവശ്യപ്പെട്ട് അസാന്‍ജെയുടെ അഭിഭാഷകരാണ് കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.
ജാമ്യനിബന്ധനകള്‍ ലംഘിച്ചെന്ന് ആരോപിച്ചാണ് 2012ല്‍ ബ്രിട്ടീഷ് അധികൃതര്‍ അസാന്ജെക്കെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.
ഇക്വഡോറിലെ ലണ്ടന്‍ എംബസിയിലാണ് ഇപ്പോള്‍ അസാന്‍ജെ കഴിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."