HOME
DETAILS
MAL
തളിപ്പറമ്പിലെ പാന്‍ കടകള്‍ പൊലിസ് നീക്കം ചെയ്തു
backup
February 15 2017 | 04:02 AM
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തിലെ പാന്‍ കടകളെല്ലാം നീക്കം ചെയ്തു. പാന്കടകളുടെ മറവില്‍ ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തുന്നതായി വ്യക്തമായ തെളിവു ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മുഴുവന്‍ കടകള്‍ക്കെതിരേയും പ്രിന്‍സിപ്പല്‍ എസ് ഐ പി.എ.ബിനുമോഹന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കര്‍ശന നടപടികള്‍ സ്വീകരിച്ചത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പത്ത് വര്‍ഷത്തിലധികമായി പ്രവര്‍ത്തിക്കുന്ന പാന്കടകളുള്പ്പെടെയാണ് പൊലിസ് നിര്‍ബന്ധപൂര്‍വം എടുത്തുമാറ്റിയത്. ഇവ ഇനി പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും പൊലിസ് വ്യക്തമാക്കി. സ്കൂള്‍ വിദ്യാര്‍ഥികള്‍ വ്യാപകമായി പാന്കടകളില് എത്തുന്നത് ശ്രദ്ധയില്‍ പെട്ടതോടെ പൊലിസ് നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തുന്നതായി മനസിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."