HOME
DETAILS

ഇന്ത്യയുടെ സഹായം തേടി പ്രതിപക്ഷം മാലദ്വീപ്: സുപ്രിംകോടതി ചീഫ് ജസ്റ്റിസും ജഡ്ജിയും അറസ്റ്റില്‍

  
backup
February 06 2018 | 21:02 PM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b8%e0%b4%b9%e0%b4%be%e0%b4%af%e0%b4%82-%e0%b4%a4%e0%b5%87%e0%b4%9f%e0%b4%bf-%e0%b4%aa%e0%b5%8d


മാലെ: അടിയന്തരാവസ്ഥ പ്രഖ്യാപിച്ച മാലദ്വീപില്‍ ഇടപെടണമെന്ന് ഇന്ത്യ അടക്കമുള്ള വിദേശരാജ്യങ്ങളോട് ആവശ്യപ്പെട്ട് പ്രതിപക്ഷം. ശ്രീലങ്കയില്‍ കഴിയുന്ന മുന്‍ പ്രസിഡന്റ് മുഹമ്മദ് നശീദ് ഇന്ത്യയുടെ സഹായം തേടി. രാജ്യത്ത് അടിയന്തരാവസ്ഥ പ്രാബല്യത്തില്‍ വന്നതോടെ അറസ്റ്റും നടപടികളും ആരംഭിച്ചു. സുപ്രിംകോടതി ചീഫ് ജസ്റ്റിസ് അബ്ദുല്ല സഈദ്, സുപ്രിംകോടതിയിലെ മറ്റൊരു ജഡ്ജി അലി ഹമീദ് എന്നിവരെ സൈന്യം അറസ്റ്റ് ചെയ്തു. അറസ്റ്റിനു കാരണം വ്യക്തമാക്കിയിട്ടില്ല.
തിങ്കളാഴ്ചയാണ് പ്രസിഡന്റ് അബ്ദുല്ല യമീന്‍ രാജ്യത്ത് 15 ദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇതേതുടര്‍ന്ന് സംശയം തോന്നുന്നവരെ കസ്റ്റഡിയിലെടുക്കാനും അറസ്റ്റ് ചെയ്യാനും പൊലിസിന് പ്രത്യേകാധികാരം നല്‍കിയിരുന്നു. തടവിലുള്ള പ്രതിപക്ഷ നേതാക്കളെ പുറത്തിറക്കാന്‍ ഇന്ത്യ സഹായിക്കണമെന്ന് നശീദ് ആവശ്യപ്പെട്ടു. ഭരണപക്ഷ നേതാക്കളുടെ സാമ്പത്തിക ഇടപാടുകള്‍ നിരോധിക്കണമെന്ന് അമേരിക്കയോടും ആവശ്യപ്പെട്ടിട്ടുണ്ട്.
യമീനിനെ സ്ഥാനത്തുനിന്ന് പുറത്താക്കിയിരിക്കുമെന്ന് മുഹമ്മദ് നശീദ് പ്രസ്താവനയില്‍ പറഞ്ഞു. സൈന്യത്തോടൊപ്പം പ്രത്യേക ദൂതനെ ഇന്ത്യ മാലദ്വീപിലേക്ക് അയക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മാലദ്വീപ് ജനതയ്ക്കു വേണ്ടിയാണ് താന്‍ സംസാരിക്കുന്നതെന്നും ഇന്ത്യന്‍ പ്രതിനിധികളുടെ ശാരീരികമായ സാന്നിധ്യം തന്നെ രാജ്യത്ത് വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ, അബ്ദുല്ല യമീന്‍ ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തു. സുപ്രിംകോടതി ജഡ്ജിമാര്‍ ഭരണം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
മുന്‍ പ്രസിഡന്റ് നശീദ് അടക്കമുള്ള രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കാനും അയോഗ്യരാക്കപ്പെട്ട 12 പാര്‍ലമെന്റ് അംഗങ്ങളുടെ വിലക്ക് നീക്കാനുമുള്ള സുപ്രിംകോടതി ഉത്തരവ് സര്‍ക്കാര്‍ തള്ളിക്കളഞ്ഞതോടെയാണ് രാജ്യത്ത് പ്രതിസന്ധി രൂക്ഷമായത്. കോടതി ഉത്തരവ് അനുസരിക്കാന്‍ ഐക്യരാഷ്ട്രസഭ, യു.എസ്, ബ്രിട്ടന്‍, ഇന്ത്യ തുടങ്ങിയ ലോകരാഷ്ട്രങ്ങളും സംഘടനകളും മാലദ്വീപ് സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനിടെ അബ്ദുല്ല യമീനിനെ ഇംപീച്ച് ചെയ്യാന്‍ കോടതി നീക്കം നടത്തുന്നതായി ആരോപിച്ച് അറ്റോണി ജനറല്‍ മുഹമ്മദ് അനില്‍ രംഗത്തെത്തി. ഈ നീക്കത്തില്‍നിന്നു രക്ഷപ്പെടാനായാണ് പ്രസിഡന്റ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ മാലദ്വീപിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്ര റദ്ദാക്കാന്‍ ഇന്ത്യക്കാരോട് കേന്ദ്ര വിദേശകാര്യ മന്ത്രാലയം നിര്‍ദേശിച്ചിരുന്നു. മാലദ്വീപില്‍ കഴിയുന്നവരോട് ജാഗ്രത പാലിക്കാനും മന്ത്രാലയം ആവശ്യപ്പെട്ടു. മാലദ്വീപിലേക്ക് പോകരുതെന്ന് ചൈനയും പൗരന്മാര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മാലദ്വീപില്‍ ആദ്യമായി ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട നശീദിനെ 2012ല്‍ അബ്ദുല്ല യമീന്‍ അട്ടിമറിച്ച് അധികാരത്തിലേറുകയായിരുന്നു. തുടര്‍ന്നാണ് നശീദിനെതിരേ 13 വര്‍ഷത്തെ ജയില്‍ശിക്ഷക്ക് അര്‍ഹതയുള്ള ഭീകരവിരുദ്ധ കുറ്റം ചുമത്തിയത്.

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  9 minutes ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  11 minutes ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  32 minutes ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  39 minutes ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  an hour ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  2 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  2 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  3 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago