യു.ഡി.എഫ് വടക്കന്‍ മേഖലാ ജാഥ ഇന്ന് ജില്ലയില്‍ പ്രവേശിക്കും
പയ്യന്നൂര്‍: കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നടപടികള്‍ക്കെതിരെ യു.ഡി.എഫ് നടത്തുന്ന വടക്കന്‍ മേഖലാ പ്രചാരണ ജാഥ ഇന്ന് ജില്ലയില്‍ പ്രവേശിക്കും. കെ.പി.സി.സി വൈസ് പ്രസിഡന്റ് എം.എം. ഹസ്സന് നയിക്കുന്ന ജാഥയെ രാവിലെ 9.30ന് ജില്ലാ അതിര്‍ത്തിയായ ഒളവറ പാലത്തിന് സമീപം ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനി, യു.ഡി.എഫ് ചെയര്മാന് എ.ഡി. മുസ്തഫ, ഡി.സി.സി മുന്‍ പ്രസിഡന്റ് കെ.സുരേന്ദ്രന് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ജാഥയെ വരവേല്‍ക്കും. തുടര്‍ന്ന് ആദ്യ സ്വീകരണ കേന്ദ്രമായ പയ്യന്നൂരില്‍ ടൗണ്‍ സ്വകയറില്‍ പൊതുയോഗം ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനി ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ് പയ്യന്നൂര്‍ മണ്ഡലം ചെയര്മാന് എം.കെ. രാജന് അധ്യക്ഷനാകും. ജില്ലയിലെ യു.ഡി.എഫിന്റെ പ്രധാന നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും.
പയ്യന്നൂരിലെ സ്വീകരണത്തിനു ശേഷം വൈകുന്നേരം മൂന്നിന് പഴയങ്ങാടി, നാലിനു തളിപ്പറമ്പ്, അഞ്ചിനു ശ്രീകണ്ഠപുരം എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം ആറിനു ഇരിട്ടിയില്‍ സമാപിക്കും. ജാഥ നാളെ രാവിലെ 10നു പുതിയതെരുവില്‍ നിന്നും പ്രയാണം തുടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."