HOME
DETAILS

മനുഷ്യവില്‍പ്പന പരിഷ്‌കൃതമാകുന്നതെങ്ങനെ

  
backup
February 06 2018 | 22:02 PM

salesofman-slavery

ഈയടുത്ത നൂറ്റാണ്ടുവരെ അടിമമാര്‍ക്കറ്റ് നിലനിന്നിരുന്നു. തടിമിടുക്കുള്ള പുരുഷന്മാരെയും ശരീരവടിവുള്ള സ്ത്രീകളെയും നല്ല വിലയ്ക്കു വാങ്ങാന്‍ മുതലാളിമാര്‍ എത്താറുണ്ടായിരുന്നു.


സ്വാതന്ത്ര്യത്തിന്റെ തൊട്ടുമുമ്പുവരെ വയനാട്ടില്‍ പട്ടികവര്‍ഗക്കാരിലെ പണിയവിഭാഗത്തെ ജന്മിമാര്‍ വിലക്കെടുത്തതായി കേരളചരിത്രം പറയുന്നു. മീനമാസം 14ന് വള്ളിയൂര്‍കാവ് ഉത്സവപ്പറമ്പില്‍ വച്ചാണ് ആ വിപണനം നടന്നിരുന്നത്. വില്‍ക്കപ്പെട്ടവന്‍ തന്നെ വാങ്ങിയ ജന്മിയുടെ പാടത്തും പറമ്പിലും ഒരു വര്‍ഷം പണിയെടുക്കണം. അവരുടെ ഇംഗിതങ്ങള്‍ക്കു വഴങ്ങണം. തുച്ഛമായ കൂലിയും പരിമിതമായ ആഹാരവും നല്‍കും.


ഇപ്പോഴും മറ്റൊരു നിലയ്ക്കു മനുഷ്യവില്‍പ്പന തുടരുന്നു. അമ്പലപ്പറമ്പിനു പകരം സപ്തനക്ഷത്രഹോട്ടലുകളിലാണു ലേലം ഉറപ്പിക്കുന്നത്. ക്ലബ്ബ് ഉടമകളെന്ന പുതിയ മുതലാളിമാര്‍ ക്രിക്കറ്റ് താരങ്ങളെയും ഫുട്‌ബോള്‍ താരങ്ങളെയും അവരുടെ മിടുക്കു നോക്കി ലേലം കൊള്ളുന്നു. ബംഗളൂരുവില്‍ വച്ചു ബെന്‍ സ്റ്റോറസിനെ ലേലത്തിനെടുത്തത് 12.5 കോടി രൂപയ്ക്ക്. ജാവേദ് ഇനദ്കാന്റെ വില 11.5 കോടി രൂപ. രാഹുലിന് 11 കോടി, മനീഷ് പാണ്ഡേയ്ക്ക് 11 കോടി. കാര്യമായ മികവില്ലാത്തതിനാല്‍ ലക്ഷങ്ങള്‍ക്കു ലേലത്തില്‍ പോയ സാദാതാരങ്ങളുമുണ്ട്.


ഇതൊരു(പരിഷ്‌കൃത!) മനുഷ്യവില്‍പ്പനയാണെന്നു പോലും ചിലര്‍ സമ്മതിച്ചുതരില്ല. പരിഷ്‌കൃതമോ അപരിഷ്‌കൃതമോ അതോ ഇതോ എന്നൊക്കെ തീരുമാനിക്കുന്നതു മേലാളന്മാരാണല്ലോ. ആരാധകരെ പരസ്യം നല്‍കി പ്രകോപിപ്പിച്ചു കാഴ്ചക്കാരാക്കി മുതല്‍മുടക്കിയതിന്റെ പലമടങ്ങു ലാഭമുണ്ടാക്കാന്‍ പുതിയ ജന്മിക്ക് (ക്ലബ് നടത്തിപ്പുകാരന്) അറിയാം.


അപരിഷ്‌കൃത അടിമകളെപ്പോലെ താരമെന്ന പരിഷ്‌കൃത അടിമ ഒരു വര്‍ഷക്കാലം ക്ലബ് ഉടമകള്‍ നിര്‍ദേശിക്കുന്ന സ്ഥലത്തും സമയത്തും കളിക്കണം. കലയും കായികക്ഷമതയും പ്രതിഭയും വിപണിസാധ്യതയുള്ള വസ്തുക്കളാണെന്ന വിളമ്പരമാണിത്. ഏതായാലും മനുഷ്യവില്‍പ്പന കടന്ന ഏര്‍പ്പാടാണ്. അടിമത്തം അവസാനിച്ചുവെന്ന് ആശ്വസിക്കുന്നവര്‍ക്ക് അലോസരമാണിതൊക്കെ.


ഇന്ത്യയില്‍ അവശേഷിക്കുന്ന അപൂര്‍വം കമ്മ്യൂണിസ്റ്റുകാരില്‍ ഒരാളാണ് ത്രിപുര മുഖ്യമന്ത്രിയും പോളിറ്റ്ബ്യൂറോ അംഗവുമായ മണിക്‌സര്‍ക്കാര്‍. പാര്‍ട്ടി നല്‍കുന്ന തുച്ഛമായ മാസപ്പടി കൊണ്ടാണ് അദ്ദേഹം കഴിഞ്ഞുകൂടുന്നത്. ആര്‍ഭാടവും ആര്‍ത്തിയുമില്ലാത്ത നല്ല മനുഷ്യന്‍. കോടിയേരി പാര്‍ക്കുന്ന വീടിനു നാലു കോടിയാണു അതുണ്ടാക്കിയ കാലത്തെ വില. ഇപ്പോള്‍ അതിലും മതിപ്പുവില വരും. മകന്റെ ബിസിനസ് കോടികളുടേതാണ്.


ത്രിപുര തെരഞ്ഞെടുപ്പ് വക്കിലാണ്. 60 സീറ്റുള്ള സഭയില്‍ സി.പി.എമ്മിന് ഇപ്പോള്‍ 49 സീറ്റുണ്ട്. പ്രതിപക്ഷത്തെ പ്രധാനകക്ഷി കോണ്‍ഗ്രസാണ്. പക്ഷേ, സ്ഥിതി മാറി. ബി.ജെ.പി ഭരണം പിടിക്കാനുള്ള ശ്രമത്തിലാണ്. കോണ്‍ഗ്രസ് പശ്ചിമബംഗാളിലേതു പോലെ വംശനാശഭീഷണിയിലാണ്. എന്നിട്ടും, 60 സീറ്റിലും മത്സരിക്കുമെന്നാണു നേതൃത്വം ഉറപ്പിച്ചു പറയുന്നത്. അതായത് ബി.ജെ.പിയെ ത്രിപുരയിലും അധികാരത്തിലെത്തിക്കാന്‍ ഒരു കൈ സഹായം ഉണ്ടാകുമെന്നു ചുരുക്കം.
ഇന്ത്യയിലെല്ലായിടത്തും കോണ്‍ഗ്രസിന് ഇടതുപക്ഷ പിന്തുണ വേണമെന്ന് ഇടയ്ക്കിടെ പറയുന്ന എ.കെ ആന്റണി പോലും ത്രിപുരയില്‍ ബി.ജെ.പിയെ തടയാന്‍ സി.പി.എമ്മിനെ തുണയ്ക്കണമെന്ന പക്ഷക്കാരനല്ല. കോണ്‍ഗ്രസിനു ജാമ്യസംഖ്യ തിരിച്ചുകിട്ടാനിടയില്ലാത്ത സീറ്റിലെങ്കിലും ഇടതിനെ തുണച്ചാല്‍ ബി.ജെ.പിയെ പിടിച്ചുകെട്ടാന്‍ സഹായകമായേനെ.


കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ ജാക്കറ്റിന് 63,000 രൂപ വില വരുമെന്നു ബി.ജെ.പിക്കാര്‍ പരാതി പറയുന്നു. സ്വന്തം നേതാവ് നരേന്ദ്രമോദിയെ 11 ലക്ഷത്തിന്റെ കോട്ടുടുപ്പിച്ചവരാണു പരാതിക്കാര്‍. അവനവന്റെ ഒരു മുറം പോരായ്മ മറച്ചുവച്ച് ആരാന്റെ അരമുറം പറഞ്ഞു നടക്കുന്നതാണീ ഏര്‍പ്പാട്.
പഴയകാല കോണ്‍ഗ്രസ് നേതാക്കള്‍ കാത്തുസൂക്ഷിച്ച മിതത്വവും ലാളിത്യവും കോണ്‍ഗ്രസുകാര്‍ മറന്നുവെന്നതു നേരാണ്. നന്ദയും കാരമാജും കിദ്വായിയും കാണിച്ച പാഠങ്ങളൊന്നും ഓര്‍ക്കാന്‍ കോണ്‍ഗ്രസുകാര്‍ക്കു താല്‍പ്പര്യമില്ല. പണമാണു പടച്ചോനെന്നതാണ് എല്ലാവരെയുംപോലെ കോണ്‍ഗ്രസ് നേതാക്കളും വിശ്വസിക്കുന്നതും നടപ്പിലാക്കുന്നതും. രാജീവിന്റെ മകന്റെ ജാക്കറ്റിനു 700 രൂപയേ ഉള്ളൂവെന്നു പാര്‍ട്ടി മറു പ്രസ്താവന ഇറക്കിയിട്ടുണ്ടെങ്കിലും ദൈനംദിനച്ചെലവുകള്‍ പത്തുലക്ഷത്തില്‍ ഒതുങ്ങാനിടയില്ല.


കൊളീജിയം വീണ്ടും വാര്‍ത്തയായി. ഇന്ദു മല്‍ഹോത്രയെന്ന മുതിര്‍ന്ന അഭിഭാഷകയെയും ജസ്റ്റിസ് ജോസഫിനെയും സുപ്രിംകോടതി ജഡ്ജിമാരായി നിയമിക്കണമെന്ന കൊളീജിയം ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ കൈയോടെ തിരിച്ചയച്ചു. കാരണം വ്യക്തമല്ല. ബി.ജെ.പി ഭരണത്തിനും നേതാക്കള്‍ക്കും അനിഷ്ടമുള്ളവരാരും സുപ്രിംകോടതിയിലെത്തരുതെന്നതാണു പാര്‍ട്ടി ലൈന്‍. ബി.ജെ.പിയുടെ ചൊല്‍പടിക്ക് വഴങ്ങുന്നവരാണു ന്യായാധിപന്മാരെന്നാവാം ധാരണ.
നൂറ്റാണ്ടുകള്‍ കേട്ടാലും തീരാത്ത കേസുകള്‍ കെട്ടിക്കിടക്കുന്ന ഇന്ത്യയില്‍ നിയമനം താമസിപ്പിച്ച നീതിന്യായ വ്യവസ്ഥ അട്ടിമറിക്കുന്ന ഭരണകൂട ഭീകരത ഭയപ്പെടണം. മതന്യൂനപക്ഷങ്ങള്‍ ഏറ്റവും അരക്ഷിതരും പീഡിതരും മനുഷ്യാവകാശധ്വംസനങ്ങളുടെ കാര്യത്തില്‍ ഉയര്‍ന്ന രാജ്യവുമായി ഇന്ത്യ ഇനിയും നിലനിര്‍ത്താനും വളര്‍ത്താനുമാണു ബി.ജെ.പി കരുക്കള്‍ നീക്കുന്നതെന്നുവേണം കരുതാന്‍. 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ വിവേകം കാണിച്ചില്ലെങ്കില്‍ പണി പാളും.


താമസിയാതെ കേരളം ഡിജിറ്റല്‍ സംസ്ഥാനമാകുമെന്നു സംസ്ഥാന ഗവര്‍ണര്‍ സദാശിവം റിപബ്ലിക് ദിനത്തില്‍ നടത്തിയ പ്രസ്താവന തെല്ലതിശയത്തോടെയാണു വായിച്ചത്. കഞ്ഞിക്ക് അരി കിട്ടിയാല്‍ മതിയായിരുന്നു. 'തമ്പുരാട്ടിക്കു താലിയില്‍ മുത്തില്ലാത്ത വേവലാതി, വേലക്കാരിക്കു താളില്‍ ഉപ്പില്ലാത്ത വേവലാതി' എന്നു കേട്ടിട്ടില്ലേ.
എന്താണ് കേരളത്തിന്റെ അവസ്ഥ. ഒന്നര ലക്ഷം ബി.ടെക് ബിരുദധാരികള്‍ക്കു പണിയില്ല. 45 ലക്ഷം അഭ്യസ്തവിദ്യര്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ക്യൂവില്‍. ഗള്‍ഫില്‍നിന്നുള്ള തിരിച്ചുവരവിന്റെ ഊക്കു തുടരുന്നു. വ്യാപാരി, വ്യവസായികള്‍ കടയ്ക്കു മുമ്പില്‍ ഒരു ബോര്‍ഡ് സ്ഥാപിച്ചതു കാണാം. 'കച്ചവടം പറ്റേ കുറവാണ്. സംഭാവന നല്‍കില്ല'. ബുദ്ധിസ്ഥിരതയില്ലാത്ത അയല്‍വാസിയായ അയല്‍ക്കാര്‍ പട്ടാപകല്‍ വളഞ്ഞിട്ടാക്രമിക്കുന്നു. ഒരു വയസു പോലുമാകാത്ത മകളെ അച്ഛന്‍ ലൈംഗികമായി പീഡിപ്പിക്കുന്നു. നികൃഷ്ടജീവികള്‍ ഈ നാട്ടില്‍ നിറയുന്നുവെന്നതിന്റെ തെളിവാണിത്. മലയാളഭാഷയെ ധന്യമാക്കിയ പിണറായി പഠിപ്പിച്ച കടക്ക് പുറത്ത്, മാറി നില്‍ക്ക് എന്നൊന്ന് ഈ സന്ദര്‍ഭത്തില്‍ പറയാനാളില്ല. ദൈവത്തിന്റെ സ്വന്തം ഭ്രാന്താലയത്തില്‍ ഡിജിറ്റലൈസേഷന്‍ വന്നാല്‍ മോഷ്ടാക്കള്‍ക്കും അഴിമതിക്കാര്‍ക്കും കുറച്ചുകൂടി എളുപ്പത്തില്‍ കാര്യങ്ങള്‍ സാധിക്കാമെന്നുമാത്രം.


ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായ്ക്കു തലച്ചോറില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യ പറഞ്ഞതു ശരിയല്ല. വകതിരിവില്ലെന്നു വേണമെങ്കില്‍ പറയാം. സൊഹറാബുദ്ദീന്‍ വ്യാജഏറ്റുമുട്ടല്‍, മലേഗാവ് സ്‌ഫോടനം, വാദ്ര സംഭവം, ഗുജറാത്തിലെ നിരവധി ന്യൂനപക്ഷ ധ്വംസനങ്ങള്‍, ജസ്റ്റിസ് ലോയയുടെ മരണം തുടങ്ങി അനേകം സംഭവങ്ങളുടെ ബൗദ്ധിക കേന്ദ്രം അമിത്ഷായാണെന്നു പരക്കെ പരാതി നിലനില്‍ക്കെ ബുദ്ധിയില്ലാത്ത ആളാണെന്നു പറയാനാവില്ല. വക്രബുദ്ധിക്കാരനാണെന്നു പറയുന്നതാണു ശരി.
ഇന്ത്യ ഇന്ത്യക്കാരുടെതാവണം. വിവിധ മതവിശ്വാസങ്ങളും നിലനില്‍ക്കണം എന്നാഗ്രഹിക്കാത്തവരാണ് ആര്‍.എസ്.എസുകാര്‍. അവരുടെ സര്‍സംഘ് ചാലക് മോഹന്‍ ഭാഗവത് ഇന്ത്യ ഹിന്ദുരാജ്യമാക്കണമെന്നു കേരളത്തില്‍ വന്നു പ്രസംഗിച്ചു പോയി. ഭരണഘടനാവിരുദ്ധവും വര്‍ഗീയവുമായ ഈ പരാമര്‍ശത്തിന്നെതിരേ കേസെടുക്കാന്‍ ഐ.പി.സിയില്‍ വകുപ്പില്ലാഞ്ഞിട്ടല്ല. പൊലിസ് അനങ്ങിയില്ല. അനക്കാന്‍ കെല്‍പ്പുള്ളയാളാണല്ലോ കേരളം ഭരിക്കുന്നത്. മതേതരത്വത്തിന്നെതിരില്‍ ഇത്ര പരസ്യമായി പരാമര്‍ശം ഉണ്ടായപ്പോഴും ചാനലുകാരും എഴുത്താശാന്മാരും നിശബ്ദരായി.


ഇന്ത്യ പല ലക്ഷം രൂപ മുടക്കി ഇസെഡ് കാറ്റഗറി സുരക്ഷ ഒരുക്കി പോറ്റി വളര്‍ത്തുന്നയാളാണു മോഹന്‍ ഭാഗവത്. ഖജനാവില്‍ നിന്ന് പിടിപ്പത് ആനുകൂല്യം പറ്റി നികുതിദായകരെ അപമാനിക്കുന്ന ഏര്‍പ്പാട് ഏതായാലും അമാന്യമാണ്. അധികാരവും പണവുമില്ലാത്ത പത്രക്കാരോടു കടക്കു പുറത്ത് എന്നു പറയാനെളുപ്പമാണ്. കുഞ്ഞുങ്ങളെ തല്ലുന്ന ധൈര്യം. പറയേണ്ടിടത്ത് ആണുങ്ങളെപോലെ നാല് വര്‍ത്തമാനം പറയാന്‍ വി.എസും ഉണ്ടായില്ല. ഹിന്ദു പ്രീണനത്തിലാണ് പാര്‍ട്ടി ഭാവിയെന്ന പാഠമാവാം കാരണം.
കര്‍ഷകവിരുദ്ധരാണു കോണ്‍ഗ്രസ് എന്ന് മാണി. അല്ലെന്ന് ജോസഫ്. ഇടതു-വലതു പനിയുടെ ലക്ഷണമല്ലേ ഈ വൈരുധ്യ പ്രസ്താവന. അധികമായി പിളര്‍ന്നു ശീലമുള്ള പാര്‍ട്ടി പിളര്‍പ്പു ഗര്‍ഭം ധരിച്ചിരിക്കുന്നു എന്നുവേണം കരുതാന്‍. കര്‍ഷകരോട് മുഹബ്ബത്തുള്ളവരാണ് കേരള കോണ്‍ഗ്രസെങ്കില്‍ റബ്ബര്‍ കര്‍ഷകര്‍ കണ്ണുനീരില്‍ അകപ്പെടുമായിരുന്നില്ലല്ലോ.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീടിനു മുന്നില്‍ വച്ചുതന്നെ മാധ്യമങ്ങളെ കാണും; പി  സരിന്‍

Kerala
  •  a month ago
No Image

ഇസ്‌റാഈല്‍ മന്ത്രിസഭക്കുള്ളില്‍ 'കലാപം' ശക്തം; ഒരു മന്ത്രി കൂടി പുറത്തേക്ക്

International
  •  a month ago
No Image

ഗൂഗിള്‍മാപ്പ് നോക്കി വഴിതെറ്റിയ നാടകസംഘത്തിന്റെ ബസ് മറിഞ്ഞു രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

കുവൈറ്റില്‍ വാഹനാപകടത്തില്‍ മലയാളി ഹോം നഴ്‌സ് മരണപ്പെട്ടു

Kerala
  •  a month ago
No Image

മുനമ്പം വഖ്ഫ് ഭൂമി: നോട്ടിസ് ലഭിച്ച 12 പേരിൽ പത്തും പ്രദേശവാസികളല്ല

Kerala
  •  a month ago
No Image

യു.എസിന്റെ ആരോഗ്യ രംഗത്തെ നയിക്കാന്‍ വാക്‌സിന്‍ വിരുദ്ധന്‍; ഹെല്‍ത്ത് സെക്രട്ടറിയായി കെന്നഡി ജൂനിയറിനെ നിയമിക്കാന്‍ ട്രംപ്

International
  •  a month ago
No Image

ഒരിടവേളയ്ക്ക് ശേഷം പനി പടരുന്നു; പനി ബാധിതര്‍ ഒരു ലക്ഷത്തിലേക്ക്

Kerala
  •  a month ago
No Image

കട്ടൻചായയിൽ പൊള്ളി; ഉത്തരം േതടി സി.പി.എം

Kerala
  •  a month ago
No Image

അടഞ്ഞുകിടക്കുന്ന സർക്കാർ കെട്ടിടങ്ങളുടെ കണക്കെടുപ്പ് ;  സംസ്ഥാന ഇന്റലിജൻസിന് പുതിയ പണി

Kerala
  •  a month ago
No Image

വിഷപ്പുകയില്‍ മുങ്ങി രാജ്യതലസ്ഥാനം;  കടുത്ത നിയന്ത്രണങ്ങള്‍, സ്‌കൂളുകള്‍ ഓണ്‍ലൈനില്‍ 

National
  •  a month ago