HOME
DETAILS

റോഡ് സുരക്ഷ: ജില്ലയില്‍ അഞ്ചര കോടിയുടെ പദ്ധതി

  
backup
February 15 2017 | 04:02 AM

%e0%b4%b1%e0%b5%8b%e0%b4%a1%e0%b5%8d-%e0%b4%b8%e0%b5%81%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85


കാസര്‍കോട്: ജില്ലയില്‍ റോഡ് സുരക്ഷാ സംവിധാനങ്ങളൊരുക്കാന്‍ 5.50 കോടി രൂപയുടെ നിര്‍ദേശം റോഡ് സേഫ്റ്റി കൗണ്‍സില്‍ യോഗം റോഡ് സേഫ്റ്റി കമ്മിഷണര്‍ക്ക് സമര്‍പ്പിച്ചു. ജില്ലാ കലക്ടര്‍ കെ ജീവന്‍ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്. ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ ട്രാഫിക് സിഗ്നലുകള്‍, ഓട്ടോമാറ്റിക് ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് സിസ്റ്റം, സോളാര്‍ പവേഴ്‌സ് പെഡസ്ട്രിയല്‍ സിസ്റ്റം എന്നിവ സ്ഥാപിക്കാന്‍ 5,50,96,779 രൂപ ആവശ്യമാണെന്ന കെല്‍ട്രോണിന്റെ നിര്‍ദേശമാണ് അംഗീകാരത്തിനായി സമര്‍പ്പിച്ചത്.
യോഗത്തില്‍ കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭകളിലെ നടപ്പാത കൈയേറ്റങ്ങളും അനധികൃത പരസ്യങ്ങളും ഒരാഴ്ചയ്ക്കകം നീക്കം ചെയ്യാന്‍ മുനിസിപ്പല്‍ അധികൃതരെ ചുമതലപ്പെടുത്തി. പരസ്യങ്ങളില്‍ അംഗീകാരമുളളതാണെന്നറിയാനുളള മുദ്ര നഗരസഭ പതിപ്പിക്കണം.  ജില്ലയില്‍ പുതുതായി ബ്ലാക്ക് സ്‌പോട്ടുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കും. റോഡ് സേഫ്റ്റി ആക്ഷന്‍ പ്ലാനിന്റെ ഭാഗമായി  വരുന്ന ഒരു മാസക്കാലം മോട്ടോര്‍വാഹന വകുപ്പും പൊലിസും കര്‍ശന പരിശോധനയും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും നടത്തും.
റോഡു സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള ഡ്രൈവിംഗിനു ലൈസന്‍സ് റദ്ദ് ചെയ്യുന്നതടക്കമുളള ശിക്ഷാനടപടികള്‍ സ്വീകരിക്കും. ചൗക്കി-ഉളിയത്തടുക്ക ബൈപാസ് റോഡിന്റെ നിര്‍ദേശം സമര്‍പ്പിക്കാന്‍ പൊതുമരാമത്ത് വകുപ്പിനോടും നാഷണല്‍ ഹൈവെ അധികൃതരോടും ആവശ്യപ്പെട്ടു. കാസര്‍കോട് നഗരസഭ പ്രസ് ക്ലബ് ജംങ്ഷനിലെ സിഗ്നല്‍ ലൈറ്റിലുളള പരസ്യങ്ങള്‍ നീക്കം ചെയ്യാനും യോഗത്തില്‍ തീരുമാനമായി. ചന്ദ്രഗിരി ജങ്ഷന്‍ ഫ്രീ ലെഫ്റ്റ് നിയന്ത്രിക്കാന്‍ കാസര്‍കോട് ട്രാഫിക് എസ്.ഐയ്ക്ക് നിര്‍ദേശം നല്‍കി. യോഗത്തില്‍ ജില്ലാ പൊലിസ് മേധാവി കെ.ജി സൈമണ്‍, ആര്‍.ടി.ഒ കെ ബാലകൃഷ്ണന്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.വി രാജീവന്‍, വിദ്യാനഗര്‍ എസ്.ഐ ബാബു പെരിങ്ങോത്ത്, ട്രാഫിക് എസ്.ഐ ടി ദാമോദരന്‍, പൊതുമരാമത്ത് എക്‌സിക്യുട്ടിവ് എന്‍ജിനിയര്‍മാരായ പി പ്രകാശന്‍, പി.കെ ആരതി, നഗരസഭാ സെക്രട്ടറിമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡ്രൈവറുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി നല്‍കി; ഇടുക്കി ഡിഎംഒ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'എ.ഡി.ജി.പി വഴിവെട്ടിക്കൊടുത്തു, ആക്ഷന്‍ ഹീറോയെ പോലെ സുരേഷ് ഗോപിയെ എഴുന്നള്ളിച്ചു' സഭയില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം 

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിയുടെ അപ്പനായാലും.....'പരാമര്‍ശം നാക്കുപിഴ; ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തിയതായി പൊലിസ് 

Kerala
  •  2 months ago
No Image

പൂരം കലക്കലില്‍ സഭയില്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ച

Kerala
  •  2 months ago
No Image

ഹരിയാനയില്‍ സത്യപ്രതിജ്ഞ ശനിയാഴ്ച; നയാബ് സിങ് സെയ്‌നി മുഖ്യമന്ത്രിയായി തുടര്‍ന്നേക്കും

National
  •  2 months ago
No Image

നടന്‍ ടി.പി മാധവന്‍ അന്തരിച്ചു 

Kerala
  •  2 months ago
No Image

സ്‌കൂള്‍ കലോത്സവം: അപ്പീല്‍ തുക ഇരട്ടിയാക്കി, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനം അഞ്ചാക്കി 

Kerala
  •  2 months ago
No Image

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് വില 56,800ല്‍ നിന്ന് 56,240ലേക്ക് 

Business
  •  2 months ago
No Image

ബാലറ്റ് ബുള്ളറ്റ്; കണക്കുതീർത്ത് ജമ്മു കശ്മിർ ജനത

National
  •  2 months ago