വസന്തകേളി മന്ത്രി കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും
തൃക്കരിപ്പൂര്‍: കുന്നച്ചേരി പൂമാല ഭഗവതി ക്ഷേത്ര പരിസരത്ത് നടക്കുന്ന പൂരക്കളി മറത്തുകളി മഹോത്സവം വസന്തകേളി 25നു ഉച്ചക്ക് ഒന്നരക്ക് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. എം രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷനാകും. 61 വര്‍ഷത്തോളമായി പൂരക്കളി മറത്തുകളി രംഗത്തു നിറഞ്ഞുനില്‍ക്കുന്ന വി.പി ദാമോദരന്‍ പണിക്കര്‍ക്കുള്ള ആദരവിന്റെ ഭാഗമായാണു പരിപാടി സംഘടിപ്പിക്കുന്നത്.
കുട്ടികളുടെ പൂരക്കളി അരങ്ങേറ്റം, പൂരക്കളി പ്രദര്‍ശനം, മറത്തുകളി എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. ദാമോദരന്‍ പണിക്കര്‍ രചിച്ച 'പൂരോത്സവം: കളിയും മറത്തുകളിയും' എന്ന പുസ്തകം കേരള ഫോക് ലോര്‍ അക്കാദമി പ്രസിഡന്റ് ഡോ എ.കെ നമ്പ്യാര്‍ പ്രകാശനം ചെയ്യും. കേരള പൂരക്കളി അക്കാദമി ചെയര്‍മാന്‍ ഡോ. സി.എച്ച് സുരേന്ദ്രന്‍ നമ്പ്യാര്‍ പുസ്തകം ഏറ്റുവാങ്ങും. യു.ആര്‍.എഫ് നാഷണല്‍ പ്രസിഡന്റ് ഗിന്നസ് പ്രജീഷ് കണ്ണന്‍ പുരസ്‌കാര പ്രഖ്യാപനം നടത്തും. മലബാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിസര്‍ച്ച് ഡയറക്ടര്‍ ഡോ. എം.എസ് നായര്‍, കുട്ടമത്ത് കുന്നിയൂര്‍ പൈതൃക കേന്ദ്രം വര്‍ക്കിങ് ചെയര്‍മാന്‍ പി.സി.കെ നമ്പ്യാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
വി ഗോപാലകൃഷ്ണന്‍ പണിക്കര്‍, പി.ടി മോഹനന്‍ പണിക്കര്‍ എന്നിവരും രാജീവന്‍ പണിക്കര്‍ രാജേഷ് പണിക്കര്‍ എന്നിവരും തമ്മിലുള്ള മറത്തുകളിയും അരങ്ങേറും. ഡോ സി.എച്ച് സുരേന്ദ്രന്‍ നമ്പ്യാര്‍ മറത്തുകളി നിയന്ത്രിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."