HOME
DETAILS

ആരുപറഞ്ഞു സഊദിയില്‍ പ്രവാസം അവസാനിക്കാറായെന്ന്?; വിദേശികള്‍ ഒഴുകിയെത്തുമെന്നു റിപ്പോര്‍ട്ട്

  
backup
February 07 2018 | 04:02 AM

soudi-nithaqat-not-reality-report

റിയാദ്: സഊദിയില്‍ പ്രവാസം അവസാനിക്കാറായെന്ന വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്ന് കണക്കുകള്‍. ഇക്കൊല്ലം പകുതിയോടെ നാലര ലക്ഷം വിദേശികള്‍ ഒഴുകിയെത്തുമെന്നാണ് കണക്കുകള്‍.

സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്കിടയിലും വിദേശ തൊഴിലാളികള്‍ എത്തുന്നതായാണ് കണക്കുകള്‍ വ്യക്ത്തമാക്കുന്നത്. പ്രാദേശിക മാധ്യമമാണ് കണക്കുകള്‍ സഹിതം വാര്‍ത്ത പുറത്തുവിട്ടത്.

2018 മധ്യത്തില്‍ നാലര ലക്ഷത്തിലേറെ വിദേശികള്‍ (459,749 പേര്‍) പുതുതായി സഊദിയിലെത്തുമെന്ന് ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രതീക്ഷിക്കുന്നു. കഴിഞ്ഞവര്‍ഷം പകുതിയില്‍ രാജ്യത്തുള്ള വിദേശികളുടെ എണ്ണം 12,185,284 ആയിരുന്നു. ഇത് 3.8 ശതമാനം എന്ന തോതില്‍ വര്‍ധിച്ച് 12,645,033 ആയി ഉയരുമെന്നാണ് അതോറിറ്റി ഏറ്റവുമൊടുവില്‍ പുറത്തുവിട്ട റിപ്പോര്‍ട്ട്.

എണ്ണയുഗത്തിന് ശേഷം ദേശീയ വരുമാന സ്രോതസ്സ് വിപുലീകരിക്കുന്നതിന് ആവിഷ്‌കരിച്ച 'വിഷന്‍ 2030' സാക്ഷാത്കൃതമാകുന്നതിന് നടപ്പാക്കുന്ന പദ്ധതികളിലേക്ക് ലോകത്തെമ്പാടുമുള്ള വിദഗ്ധ, അവിദഗ്ധ തൊഴിലാളികളുടെ സേവനം ആവശ്യമായി വരുമെന്ന് സൗദി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു

നിരവധി തൊഴില്‍ മേഖലകളില്‍ സമ്പൂര്‍ണ സ്വദേശിവത്കരണം നടപ്പാക്കിയതിന്റെയും ആശ്രിത ലെവി, വാറ്റ് തുടങ്ങിയ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ ഏര്‍പ്പെടുത്തിയതിന്റേയും പശ്ചാത്തലത്തില്‍ വിദേശികള്‍ സഊദിയിലെ പ്രവാസം അവസാനിപ്പിക്കുമെന്ന സൂചനകള്‍ക്കിടെയാണ് ഈ വാര്‍ത്ത.

കഴിഞ്ഞ വര്‍ഷം അവസാനപാദത്തില്‍ സഊദിയില്‍ പ്രവാസം അവസാനിപ്പിച്ച് 189,015 വിദേശതൊഴിലാളികളാണ് മടങ്ങിയത്. 2016 അവസാനത്തില്‍ 10,883,335 വിദേശികള്‍ ഉണ്ടായിരുന്നിടത്ത് 2017 ഇതേ കാലയളവില്‍ 10,694,320 ആയി കുറഞ്ഞെന്നും റിപ്പോര്‍ട്ടിലുണ്ട്. ഒമ്പത് മാസത്തിനിടക്കാണ് ഇത്രയും വിദേശികള്‍ സൗദി വിട്ടത്.

എന്നാല്‍ ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് (ഗോസി) പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ 2017 അവസാനിക്കുമ്പോള്‍ വിദേശ തൊഴിലാളികളുടെ എണ്ണത്തില്‍ വന്ന കുറവ് ഇതിലും കൂടുതലാണ്. 2016 അവസാനിക്കുമ്പോള്‍ ഗോസിയില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികള്‍ 8,492,965 ഉണ്ടായിരുന്നിടത്ത് കഴിഞ്ഞ വര്‍ഷാവസാനം 8,186,367 ആയി കുറഞ്ഞു. അതായത് സഊദി തൊഴില്‍മേഖലയില്‍ ഒമ്പത് മാസത്തിനിടെ കൊഴിഞ്ഞുപോയ വിദേശികളുടെ എണ്ണം 306,598. അതേസമയം, സഊദി ജനസംഖ്യയില്‍ ഈ വര്‍ഷം 1.7 ശതമാനം മാത്രമുള്ള വര്‍ധനയാണ് അതോറിറ്റി പ്രതീക്ഷിക്കുന്നത്. 2017ന്റെ മധ്യത്തില്‍ സ്വദേശികളുടെ എണ്ണം 20,427,357 ആയിരുന്ന സ്ഥാനത്ത് 20,768,627 ആയി മാറുമെന്നാണ് നിഗമനം.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മസ്‌കത്തില്‍ ഉക്രൈന്‍ എംബസി തുറന്നു

oman
  •  2 months ago
No Image

എടരിക്കോട് സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്‌കൂളിനെന്ന് അബൂദബിയിലെ വിദ്യാഭ്യാസ അതോറിറ്റി

uae
  •  2 months ago
No Image

ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

National
  •  2 months ago
No Image

ജിസിസി നിവാസികള്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഇലക്ട്രോണിക് വിസ; അറിയേണ്ടതെല്ലാം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; അഞ്ചുസൈനികര്‍ക്ക് പരിക്ക്

National
  •  2 months ago
No Image

വിസാ പൊതുമാപ്പ്: 10,000 ഇന്ത്യക്കാര്‍ക്ക് സൗകര്യങ്ങളൊരുക്കി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്  

uae
  •  2 months ago
No Image

പാര്‍ക്കിങ് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ബഹറൈന്‍; ഉപയോഗിക്കാത്ത സ്ഥലങ്ങളെല്ലാം ബഹുനില കാര്‍ പാര്‍ക്കുകളായി മാറ്റും

bahrain
  •  2 months ago
No Image

വീട്ടില്‍ ആളില്ലാത്ത സമയത്ത് ജപ്തി നടപടി സ്വീകരിച്ച് എസ്.ബി.ഐ; കളമശ്ശേരിയില്‍ കുടുംബം പെരുവഴിയില്‍

Kerala
  •  2 months ago
No Image

നവീന്‍ ബാബു കെെക്കൂലി വാങ്ങിയതിന് തെളിവില്ല; ക്ലീന്‍ചിറ്റ് നല്‍കി റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്

Kerala
  •  2 months ago