നിവേദനം നല്‍കാനെത്തിയപ്പോള്‍ ഓഫിസില്‍ ആളില്ലെന്നു പരാതി
ബദിയടുക്ക: മലയോര മേഖലയിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടു അഞ്ചുദിവസമായ തുടരുന്ന സമരത്തിന്റെ ഭാവിപരിപാടികള്‍ അധികൃതരെ അറിയിക്കാന്‍ ബദിയടുക്കയിലെ പൊതുമരാമത്ത് വകുപ്പ് സെക്ഷന്‍ ഓഫിസിലെത്തിയ സമരസമിതി ഭാരവാഹികളെ വരവേറ്റത് ആളില്ലാത്ത കസേരകളും ഒഴിഞ്ഞ മദ്യ കുപ്പികളും. ഇന്നലെ രാവിലെ 11ഓടെയാണ് 18 അംഗ സമരസമിതി ഭാരവാഹികള്‍ നിവേദനവുമായി ഓഫിസിലെത്തിയത്. കഴിഞ്ഞ 10നു ആരംഭിച്ച സമരം 18 മുതല്‍ ഉപരോധത്തിലേക്കും നിരാഹാരത്തിലേക്കും നീങ്ങുമെന്ന തീരുമാനം പി.ഡബ്ല്യൂ.ഡി അധികൃതരെ അറിയിക്കാനെത്തിയപ്പോഴാണ് ഓഫിസ് ആളില്ലാതെ നിലയില്‍ തുറന്നിട്ടിരിക്കുന്നത് കണ്ടത്.
എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍, ഓവര്‍സിയര്‍, പ്യൂണ്‍ എന്നിവരടക്കം മൂന്നു ജീവനക്കാരാണ് ഓഫിസിലുള്ളത്.
ഇവിടെ ആളില്ലാത്ത അവസ്ഥ ആദ്യ അനുഭവമല്ലെന്നും ഇതു പതിവാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. വിലപ്പെട്ട രേഖകളും മറ്റും സൂക്ഷിച്ചിട്ടുള്ള ഓഫിസ് ഒരു അറ്റന്‍ഡറുടെ സാന്നിധ്യം പോലുമില്ലാതെ തുറന്നിട്ടിരിക്കുന്നതും ഒഴിഞ്ഞ മദ്യ കുപ്പികള്‍ കൊണ്ട് ഓഫിസ് അലോങ്കോലമാക്കിയിട്ടിരിക്കുന്നതും ഉദ്യോഗസ്ഥരുടെ നിരുവാദത്തത്തെയാണു ചൂണ്ടിക്കാട്ടുന്നതെന്നു സമരസമിതി നേതാക്കള്‍ പറഞ്ഞു.
വിവരമറിഞ്ഞു ബദിയടുക്ക എസ്.ഐ എ ദാമോദരനും സംഘവും സ്ഥലത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."