HOME
DETAILS
MAL
ആര്.ബി.ഐ വായ്പാനയം പ്രഖ്യാപിച്ചു; നിരക്കുകളില്‍ ഇത്തവണയും മാറ്റമില്ല
backup
February 07 2018 | 09:02 AM
ന്യൂഡല്‍ഹി: നിരക്കുകളില്‍ മാറ്റംവരുത്താതെ റിസര്‍വ് ബാങ്ക് പണനയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് ആറ് ശതമാനവും റിവേഴ്സ് റിപ്പോ നിരക്ക് 5.75ശതമാനവുമായി തുടരും.
നാണയപ്പെരുപ്പ ഭീഷണി നിലനില്‍ക്കുന്നതിനാലാണ് ആര്.ബി.ഐ അടിസ്ഥാന നിരക്കുകളില്‍ മാറ്റംവരുത്താതിരുന്നതെന്നാണു വിലയിരുത്തല്‍.
കഴിഞ്ഞ ഡിസംബറില്‍ നടന്ന അവലോകന നയത്തിലും നിരക്കുകളില്‍ മാറ്റം വരുത്താന്‍ ആര്.ബി.ഐ തയാറായിരുന്നില്ല.
നിലവില്‍ ഏഴുവര്‍ഷത്തെ താഴ്ന്ന നിലവാരത്തിലാണ് നിരക്കുകള്‍. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് അവസാനമായി റിപ്പോ നിരക്കില്‍ 25 ബേസിസ് പോയന്റ് കുറവ് വരുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."