മോദിയുടേത് വെറും രാഷ്ട്രീയ പ്രസംഗം; ചോദ്യങ്ങള്‍ക്കുള്ള മറുപടികളെവിടെ: രാഹുല്‍
ന്യൂഡല്‍ഹി: നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയം പ്രസംഗത്തിന് പകരം പ്രധാനമന്ത്രി നടത്തിയത് രാഷ്ട്രീയ പ്രസംഗമെന്ന് രാഹുല്‍ ഗാന്ധി. പ്രതിപക്ഷ നേതാവല്ല, പ്രധാനമന്ത്രിയാണ് താനെന്ന കാര്യം നരേന്ദ്രമോദി മറന്നെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
ഒരു മണിക്കൂറിലധികെ പ്രസംഗിച്ച പ്രധാനമന്ത്രി ജനങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് സംസാരിച്ചതേയില്ല. എപ്പോഴും പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി കയ്യടി നേടുന്ന പ്രധാനമന്ത്രി എന്നാണ് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.
പ്രസംഗത്തില്‍ പ്രധാനമന്ത്രി റാഫേല്‍ ഇടപാടിനെക്കുറിച്ച് മിണ്ടിയില്ല. കര്‍ഷകരെക്കുറിച്ചും തൊഴിലവസരങ്ങളെക്കുറിച്ചും പരാമര്‍ശിച്ചില്ല. പാര്‍ലമെന്റില്‍ പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ ചോദ്യം ഉന്നയിച്ചവര്‍ക്കെതിരെ ആരോപണം ഉന്നയിക്കുക മാത്രമാണ് ചെയ്തതെന്നും രാഹുല്‍ പറഞ്ഞു.
അതേസമയം, നന്ദിപ്രമേയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കോണ്‍ഗ്രസിനും നെഹ്റു കുടുംബത്തിനുമെതിരെ ആഞ്ഞടിച്ചു. രാജ്യത്തെ വിഭജിക്കുന്നതിനു കൂട്ടുനിന്നവരാണു കോണ്‍ഗ്രസ്. ആന്ധ്രാപ്രദേശിനെ വിഭജിച്ചതു രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. മുന്‍ പ്രധാനമന്ത്രി വാജ്പേയിയുടെ കാലത്തു മൂന്നു സംസ്ഥാനങ്ങള്‍ വിഭജിച്ചപ്പോള്‍ ഒരു പ്രശ്നവുമുണ്ടായിരുന്നില്ല. രാജ്യത്തെ വിഭജിച്ചതിന്റെ ഫലം വര്‍ഷങ്ങളായിട്ടും ഇന്ത്യ അനുഭവിച്ചു കൊണ്ടിരിക്കുകയാണെന്നും മോദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."